ധനകാര്യം

പ്രതിദിനം രണ്ട് ജിബി വരെ ഡേറ്റ; ബിഎസ്എന്‍എല്‍ 98 രൂപയുടെ പ്ലാന്‍ പരിഷ്‌കരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 98 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പരിഷ്‌കരിച്ച് പ്രമുഖ പൊതുമേഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. പ്രതിദിനം ഒന്നര ജിബി ഡേറ്റ ലഭിക്കുന്ന പ്ലാനാണ് പരിഷ്‌കരിച്ചത്. 

പകരം പ്രതിദിനം അര ജിബി കൂടി അധികം ഡേറ്റ ലഭിക്കുന്ന തരത്തിലാണ് 98 രൂപയുടെ പ്ലാന്‍ പരിഷ്‌കരിച്ചത്. ഇതോടെ പ്രതിദിനം രണ്ട് ജിബിവരെ ത്രീ ജി ഡേറ്റ ലഭിക്കും. നേരത്തെ ഈ പ്ലാനിന് 28 ദിവസം വരെയായിരുന്നു കാലാവധി. പ്ലാന്‍ പരിഷ്‌കരിച്ചതോടെ കാലാവധി 24 ദിവസമായി. ദിനംതോറുമുളള നിര്‍ദിഷ്ട പരിധി കഴിഞ്ഞാല്‍ 80കെബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സാധിക്കും. 

എയര്‍ടെലിനും റിലയന്‍സ് ജിയോയ്ക്കും സമാനമായ പ്ലാനുകളുണ്ട്. 28 ദിവസത്തെ കാലാവധിയില്‍ ആകെ അഞ്ച് ജിബി വരെ ഡേറ്റ ലഭിക്കുന്നതാണ് എയര്‍ടെലിന്റെ പ്ലാന്‍. ജിയോയിന് രണ്ട് ജിബി വരെ മാത്രമേ ഡേറ്റ ലഭിക്കുകയുളളു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍