യുവാക്കള്‍ക്ക് ഏറെ ഹരം പകരുന്ന മൊബൈല്‍ ഗെയിമാണ് പബ്ജി. ഇപ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടുകൂടി കാത്തിരിക്കുന്ന സോംബി മോഡ് അവതരിപ്പിച്ചിരിക്കുകയാണ്. ജനപ്രീതിയിലുള്ള ഏറ്റവും മുന്നിലുള്ള പബ്ജിയുടെ ഈ പതിപ്പും തരംഗമാകുമെന്നാണ് പ്രതീക്ഷ. സോംബിക്കൊപ്പം മറ്റ് ചില ഫീച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്.
436 എംബി വലിപ്പമുള്ള അപ്ഡേറ്റാണ് ആന്‍ഡ്രോയിഡില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഗെയിം അപ്ഡേറ്റ് ചെയ്യാം. നേരത്തെ 'സ്ണ്‍സെറ്റ്' എന്ന് പേരിട്ടിരുന്ന സോംബി മോഡിന് ഇപ്പോള്‍ 'സര്‍വൈവ് ടില്‍ ഡൗണ്‍' എന്നാണ് പേര്. റെസിഡന്റ് ഈവിള്‍ 2 ഗെയിമുമായി സഹകരിച്ചാണ് ടെന്‍സന്റ് ഗെയിംസ് സോംബി മോഡ് അവതരിപ്പിച്ചിരിക്കുന്നത്.
കളിക്കാര്‍ക്ക് ഇനി മറ്റുകളിക്കാരെ നേരിടുന്നതിനൊപ്പം രക്തദാഹികളായ സോംബികളേയും നേരിടേണ്ടിവരും. 'സര്‍വൈവ് ടില്‍ ഡൗണ്‍' മോഡിനെ കൂടാതെ വിക്കെന്‍ഡി മാപ്പില്‍ മൂണ്‍ ലൈറ്റ് വെതര്‍ ആണ് അവതരിപ്പിച്ചിട്ടുള്ളത്. നിലവില്‍ ഇറംഗല്‍ മാപ്പില്‍ ലഭ്യമായിട്ടുള്ള രാത്രികാല പശ്ചാത്തലത്തിന് സമാനമാണ് മൂണ്‍ ലൈറ്റ് വെതര്‍. ഇതോടെ വികെന്ഡിയില് പൂര്‍ണ ചന്ദ്രനുള്ള രാത്രി പശ്ചാത്തലമായി വരും.
റസിഡന്റ് ഈവിള്‍ 2 വുമായി സഹകരിച്ചുള്ള ഉദ്യമമായതിനാല്‍ റസിഡന്റ് ഈവിളിന്റെ മെയിന്‍ മെനുവും പശ്ചാത്തല സംഗീതവുമാണ് പബ്ജി ഗെയിമിനുണ്ടാവുക. ആര്‍കേഡ് മോഡില്‍ സാന്‍ഹോക്ക് മാപ്പ് കളിക്കാനും ഇനി സാധിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ