ധനകാര്യം

സ്വര്‍ണവില ഇരുപത്തയ്യായിരം രൂപയില്‍ താഴെ; പവന് കുറഞ്ഞത് 200 രൂപ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില പവന് 25000 രൂപയില്‍ താഴെ എത്തി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 200 രൂപയാണ് താഴ്ന്നത്. ഇതോടെ സ്വര്‍ണവില 24840 രൂപയായി.ഗ്രാമിന് 25 രൂപ താഴ്ന്ന് 3105 രൂപയായി. 

ബുധനാഴ്ച പവന് 25160 രൂപയിലെത്തി സ്വര്‍ണവില റെക്കോഡിട്ടിരുന്നു.അടുത്തകാലത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില എത്തിയത്. ആഭ്യന്തരവിപണിയില്‍ ഡിമാന്‍ഡ് വര്‍ധിച്ചതും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം കൂടുതല്‍ ആകര്‍ഷണീയമായതുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. 

തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടുദിവസം സ്വര്‍ണവില താഴുകയായിരുന്നു. 25040 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് ഈടാക്കിയിരുന്ന വില.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം