ധനകാര്യം

പാസ് വേര്‍ഡുകളില്ലാത്ത ഇ-ലോകം സാധ്യമാകുമോ? ഇനിയെല്ലാം വിരല്‍ത്തുമ്പിലെന്ന് ഗൂഗിള്‍

സമകാലിക മലയാളം ഡെസ്ക്

ഞ്ചും അതിലേറെ പാസ് വേര്‍ഡുകളും കൊണ്ടാവും ഇ- ലോകത്തില്‍ ഓരോരുത്തരും നടക്കുക. പലപ്പോഴും ഇതെല്ലാം തമ്മില്‍ കൂടിക്കുഴഞ്ഞ് പോകുമെന്നതാണ് അതിലും വലിയ തലവേദന. എന്നാല്‍ കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് ഈ പ്രശ്‌നം പരിഹരിച്ചു കളയാമെന്നാണ് ഗൂഗിള്‍ പറയുന്നത്.

പ്ലേസ്റ്റോറിന്റെ ഏറ്റവും പുതിയ പതിപ്പ്  ഉപയോഗിക്കുന്നതിന് പാസ് വേര്‍ഡ് ആവശ്യമില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.  ആപ്പുകള്‍ തുറക്കാനും പ്രൊട്ടക്ടഡ്‌  സൈറ്റുകളിലേക്ക് കയറുന്നതിനും ഇനി ഫിംഗര്‍ പ്രിന്റോ പിന്‍ നമ്പറോ മതിയാവും. പാസ് വേര്‍ഡ് ആവശ്യമുള്ള ഒന്നിലേറെ സൈറ്റുകള്‍ തുറക്കുന്നതിന് ഒരു പ്രാവശ്യം വിരല്‍തുമ്പ് പതിപ്പിച്ചാല്‍ മതിയാവുമെന്നതും ഈ സങ്കേതത്തിന്റെ സവിശേഷതയായി ഗൂഗിള്‍ ചൂണ്ടിക്കാട്ടുന്നു. എഫ്ഡിഐഒ 2 പ്രോട്ടോകോള്‍ ആണ് ഗൂഗിള്‍ ഇതിനായി ഉപയോഗിക്കുന്നത്.

പാസ് വേര്‍ഡ് ഫ്രീയാക്കുന്നതിനൊപ്പം തന്നെ ഫിഷിങ് പോലുള്ള സൈബര്‍ ആക്രമണങ്ങളെയും ചെറുക്കാനുള്ള വിദ്യ ഗൂഗിള്‍ മുന്നോട്ട് വയ്ക്കുന്നു. ദീര്‍ഘകാലമായി ഇതിന്റെ പണിപ്പുരയിലായിരുന്നുവെന്നും വിജയകരമായി പാസ് വേര്‍ഡില്ലാതെ സുരക്ഷ ഉറപ്പ് വരുത്താന്‍ കഴിയുമെന്ന കണ്ടെത്തല്‍ പ്രതീക്ഷ നല്‍കുന്നുവെന്നും ഗൂഗിളിന്റെ പ്രൊഡക്ട് മാനേജരായ ക്രിസ്റ്റിയന്‍ ബ്രാന്‍ഡ് വെളിപ്പെടുത്തി. 

ഉപഭോക്താവിന്റെ ബയോമെട്രിക് വിവരങ്ങള്‍ തന്നെ ഉപയോഗിക്കാന്‍ കഴിയുന്നതോടെ ബ്ലാക്ക്‌മെയിലിങ് അടക്കമുള്ള ഭീഷണികളെ ചെറുക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് ഗൂഗിള്‍ പറയുന്നത്. തികച്ചും സുരക്ഷിതമായ ക്രിപ്‌റ്റോഗ്രാഫിക് സങ്കേതങ്ങളാണ് എഫ്‌ഐഡിഒ2 പ്രോട്ടോക്കോളിന്റെ അടിസ്ഥാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത