ധനകാര്യം

വരുന്നു ഇരട്ടനികുതിക്ക് സമാനമായ അധിക നികുതി: കാറുകളുടെ വില വീണ്ടും കൂടും 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുളള കാറുകള്‍ക്ക് അധിക നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. കേന്ദ്ര പരോക്ഷനികുതി ബോര്‍ഡിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ഇത്. ഇതോടെ പത്ത് ലക്ഷം രൂപയില്‍ കൂടുതലുളള കാറുകളുടെ വില വീണ്ടും കൂടും.

നിലവില്‍ കാറിന്റെ വിലയ്ക്ക് മേല്‍ മാത്രമാണ് ഉപഭോക്താവ് ജിഎസ്ടി നല്‍കേണ്ടിയിരുന്നത്. 10 ലക്ഷം രൂപയ്ക്ക് മേല്‍ വിലയുളള കാറാണെങ്കില്‍ സ്രോതസ്സില്‍ നിന്നുതന്നെ ഒരു ശതമാനം നികുതി കൂടി ഈടാക്കിയിരുന്നു. ഇത് ആദായനികുതിയുടെ പരിധിയില്‍ വരുന്നതാണ്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ഇത് പലപ്പോഴും റീഫണ്ട് ചെയ്തു കിട്ടുന്നതാണ്.പുതിയ ഉത്തരവ് അനുസരിച്ച് കാറിന്റെ വിലയ്ക്ക് പുറമെ, സ്രോതസ്സില്‍ പിടിച്ച ഒരു ശതമാനം നികുതി കൂടി കൂട്ടി അതിനുമേലാണ് ജിഎസ്ടി നല്‍കേണ്ടത്. ഇതോടെ മൊത്തം നികുതി ബാധ്യത കൂടും.

ഇരട്ടനികുതിക്ക് സമാനമായ ഈ അധിക നികുതി പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് വാഹനഡീലര്‍മാരുടെ അസോസിയേഷനുകളുടെ ഫെഡറേഷനായ ഫാഡ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍