ധനകാര്യം

ഇന്‍ഷൂറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ലഭിക്കില്ല; ഇനി വില്‍പ്പന കോടതി മുഖേനെ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അപകടത്തില്‍പ്പെട്ട ഇന്‍ഷൂറന്‍സ് ചെയ്യാത്ത വാഹനം ഇനി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഉള്‍പ്പടെ ഉടമയ്ക്ക് വിട്ടുനല്‍കുന്നത് വിലക്കി. വാഹനങ്ങള്‍ കോടതി മുഖേനെ ലേലം ചെയ്തു വില്‍ക്കാന്‍ വ്യവസ്ഥ ചെയ്തു. മോട്ടോര്‍ വാഹന നിയമം ചട്ടം സര്‍ക്കാര്‍ ഭേദഗതി ചെയ്തു.

ഇന്‍ഷൂറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ മൂലമുണ്ടായ  അപകടങ്ങളില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരുക്കേറ്റവര്‍ക്കും നാശനഷ്ടങ്ങളുണ്ടായവര്‍ക്കും നഷ്ടപരിഹാരം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ഭേദഗതി മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഇന്‍ഷൂറന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നവരുടെ എണ്ണം ഇതുവഴി കുറയ്ക്കാനാകും. വാഹനങ്ങളില്‍ വലിയൊരു വിഭാഗത്തിന് തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് ഇല്ലെന്നാണ് വിവിധ ഏജന്‍സികളുടെ പഠന റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍പ്പെട്ട വാഹന ഉടമ, അല്ലെങ്കില്‍ ഡ്രൈവറുടെ അപേക്ഷയില്‍ വാഹനം മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം ബോണ്ടില്‍ വിട്ടുകൊടുക്കുകയാണ് നിലവില്‍ പൊലീസ് ചെയ്യുന്നത്. 

ഇന്‍ഷൂറന്‍സ് നിര്‍ബന്ധമായി ഏടുക്കാനും നിര്‍ദ്ദേശിക്കും. മരണം നടന്ന കേസുകളില്‍ കോടതി മുഖേനെ വാഹനം വിട്ടുകൊടുക്കുന്ന നടപടിയും അടുത്തിടെ ആരംഭിച്ചു. സംഭവത്തില്‍ പിന്നീട് മോട്ടോര്‍ ആക്‌സിഡന്റ് ക്ലയിം ട്രിബ്യൂണല്‍ നഷ്ടപരിഹാരം വിധിച്ചാല്‍ അതുകൊടുക്കാന്‍ സാമ്പത്തികശേഷി ഇല്ലാത്തവരായിരിക്കും ഭൂരിഭാഗം ഡ്രൈവര്‍മാരും ഉടമകളും. അതിനാല്‍ മിക്കപ്പോഴും ഇരകള്‍ക്ക് തുക ലഭിക്കാത്ത സാഹചര്യമാണ്. ചട്ടത്തില്‍ വരുത്തിയ ഭേദഗതി അനുസരിച്ച് പൊലീസ് പിടികൂടി ഹാജരാക്കുന്ന വാഹനം കോടതി വഴി ലേലം ചെയ്തു കിട്ടുന്ന തുക എംഎസിടിയില്‍ നിക്ഷേപിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍