ധനകാര്യം

ചുരുട്ടാവുന്ന സ്മാര്‍ട്ട് ഫോണോ? ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന് എല്‍ജി

സമകാലിക മലയാളം ഡെസ്ക്

ചുരുട്ടാവുന്ന സ്മാര്‍ട്ട് ഫോണെന്ന് കേട്ടിട്ട് നെറ്റി ചുളിക്കേണ്ട. ടിവി ചുരുട്ടി വയ്ക്കാമെങ്കില്‍ സ്മാര്‍ട്ട് ഫോണ്‍ കൂടി ചുരുട്ടി പോക്കറ്റിലാക്കാമെന്നാണ് എല്‍ജി പറയുന്നത്. ഫൈവ് ജിയിലേക്ക് വിപണി എത്തുന്നതിനൊപ്പം മടക്കാനും ചുരുട്ടാനും കഴിയുന്ന ഫോണുകള്‍ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. 

ചുരുട്ടുന്നതും മടക്കുന്നതുമായ സ്മാര്‍ട്ട്‌ഫോണ്‍ എല്‍ജിയുടെ കണ്ടുപിടിത്തമാണെന്ന് കരുതേണ്ട. മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണിന്റെ മോഡല്‍ സാംസങ് പുറത്തിറക്കിയിരുന്നു. ഈ വര്‍ഷം വിപണിയില്‍ എത്തിക്കുമെന്നാണ് സാസങ് പറയുന്നത്.  

ചൈനീസ് കമ്പനിയായ 'റൊയോളെ'യും മടക്കും ഫോണ്‍ പുറത്തിറക്കിയിരുന്നു. 'ഫ്‌ളെക്‌സ്പായ്' എന്ന പേരിലാണ് ഇവ വിപണിയില്‍ ഇറക്കിയിരുന്നത്. മടക്കാതിരുന്നാല്‍ ടാബ്ലറ്റിനോളം വലിപ്പം ഇവയ്ക്കുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു