ധനകാര്യം

പത്തുദിവസത്തിനിടെ ഇന്ധനവിലയില്‍ മൂന്നര രൂപയോളം വര്‍ധന; പെട്രോള്‍ 74 കടന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഇന്ധനവില വര്‍ധന തുടരുന്നു. പെട്രോള്‍ ലിറ്ററിന് 23 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പെട്രോള്‍ വില 74 രൂപ കടന്നു. ഡീസല്‍വില ഇന്നലെ തന്നെ 70 രൂപ കടന്നിരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് രണ്ടര രൂപയും ഡീസലിന് മൂന്ന് രൂപ 37 പൈസയുമാണ് വര്‍ധിച്ചത്. 

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 72 രൂപ 90 പൈസയായി. ഡീസലിന് 69 രൂപ മൂന്ന് പൈസയായും ഉയര്‍ന്നു. 74.2 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്തുളള വില. ഡീസലിന് 70 രൂപ 36 പൈസയും. 

അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണ വില വര്‍ധിക്കുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 62.70 ഡോളറായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍