ധനകാര്യം

പന്ത്രണ്ട് ദിവസത്തിനിടെ ഇന്ധനവിലയില്‍ മൂന്ന് രൂപ 64 പൈസയുടെ വര്‍ധന; പെട്രോള്‍ 75ലേക്ക്, ഡീസല്‍ 71

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : തുടര്‍ച്ചയായ 12-ാം ദിവസവും ഇന്ധനവില ഉയര്‍ന്നു. പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പെട്രോള്‍ വില 74 രൂപ കടന്നു. ഡീസല്‍വില ഇന്നലെ തന്നെ 70 രൂപ കടന്നിരുന്നു. കഴിഞ്ഞ പന്ത്രണ്ട് ദിവസത്തിനിടെ പെട്രോളിന് രണ്ടര രൂപയ്ക്ക് മുകളിലും ഡീസലിന് മൂന്ന് രൂപ 64 പൈസയുമാണ് വര്‍ധിച്ചത്. 

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 73 രൂപ 9 പൈസയായി. ഡീസലിന് 69 രൂപ 29 പൈസയായും ഉയര്‍ന്നു. 74.39 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്തുളള വില. ഡീസലിന് 70 രൂപ 63 പൈസയും. 

അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണ വില വര്‍ധിക്കുന്നതാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 62.48 ഡോളറായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ