ധനകാര്യം

പരീക്ഷണം ഫലം കണ്ടു, വാട്‌സ്ആപ്പ് ഫോര്‍വേഡ് ലോകമെങ്ങും ഇനി അഞ്ചു മാത്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മെസേജ് ഫോര്‍വേഡിങ് സംവിധാനത്തില്‍ വരുത്തിയ നിയന്ത്രണം എല്ലാ രാജ്യത്തെയും ഉപഭോക്താക്കള്‍ക്ക് ബാധകമാക്കി വാട്‌സ്ആപ്പ്. പുതിയ അപ്‌ഡേറ്റ് പ്രകാരം ഒരേ സമയം അഞ്ചിലധികം പേര്‍ക്ക് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കില്ല. കഴിഞ്ഞ ജൂലൈ മുതല്‍ ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ വരുത്തിയ ഈ മാറ്റം ഇനി എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ പുതിയ സംവിധാനം. പുതിയ അപ്‌ഡേറ്റ് സ്വകാര്യ മെസേജുകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് വിലയിരുത്തലുകള്‍. ആറ് മാസത്തെ പരീക്ഷണ കാലഘട്ടത്തില്‍ ഉണ്ടായ മാറ്റങ്ങളെ കൃത്യമായി നിരീക്ഷിച്ചും ഉപഭോക്താക്കളുടെ പ്രതികരണം അറിഞ്ഞുമാണ് നിയന്ത്രണം എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാക്കാന്‍ തീരുമാനിച്ചത്.

പരീക്ഷണകാലഘട്ടത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ 25ശതമാനം വരെ കുറവ് കാണപ്പെട്ടെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യ, ബ്രസീല്‍. ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിലാണ് കൂടുതല്‍ പേര്‍ വാട്‌സ്ആപ്പ് സംവിധാനം ഉപയോഗപ്പെടുത്തുന്നതെന്നും തുടര്‍ന്നും ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ വിലയിരുത്തി വേണ്ട മാറ്റങ്ങള്‍ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'