ധനകാര്യം

പ്രതിദിനം ഒരു ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, പ്രീമിയം ചാനലുകള്‍; വാര്‍ഷിക പ്ലാനുമായി എയര്‍ടെല്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടെലികോം രംഗത്ത് മത്സരം കടുപ്പിച്ച് പ്രമുഖ കമ്പനിയായ എയര്‍ടെല്‍ വാര്‍ഷിക പ്ലാന്‍ അവതരിപ്പിച്ചു. ഈ രംഗത്ത് റിലയന്‍സ് ജിയോയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചാണ് 1699 രൂപയുടെ പ്ലാന്‍ എയര്‍ടെല്‍ പ്രഖ്യാപിച്ചത്. 

ജിയോയുടെ പ്ലാനിന്റെ അതേമൂല്യത്തില്‍ പുറത്തിറക്കിയിരിക്കുന്ന എയര്‍ടെലിന്റെ റീചാര്‍ജ് പ്ലാനില്‍ ഒരു വര്‍ഷത്തേയ്ക്കാണ് ഉപഭോക്താവിന് ആനുകൂല്യം ലഭിക്കുക. പ്രതിദിനം ഒരു ജിബി ഡേറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളുമാണ് ഇതിന്റെ പ്രത്യേകത. ഇക്കാലയളവില്‍ എയര്‍ടെല്‍ ടിവി ആപ്പിലെ പ്രീമിയം ചാനല്‍ സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കും. കൂടാതെ എസ്എംഎസ് ആനുകൂല്യവും ലഭിക്കും.

രാജ്യത്തെ എല്ലാ സര്‍ക്കിളിലും ഈ പ്ലാന്‍ ലഭ്യമാണ്. റിലയന്‍സ് ജിയോയുടെ 1699 രൂപയുടെ പ്ലാനിനോട് കിടപിടിക്കുന്നതാണ് എയര്‍ടെലിന്റെ പ്ലാന്‍. ജിയോ പ്രതിദിനം 1.5 ജിബി ഡേറ്റയാണ് ഉപഭോക്താവിന് നല്‍കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു