ധനകാര്യം

സ്വര്‍ണം പവന് 160 രൂപ കുറഞ്ഞു, ഗ്രാമിന് 20

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തുടര്‍ച്ചയായ വര്‍ധനയ്ക്ക് പിന്നാലെ സ്വര്‍ണവില താഴ്ന്നു. പവന് 160 രൂപ കുറഞ്ഞ് 24000 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 3000 രൂപയായി സ്വര്‍ണവില. 

വ്യാഴാഴ്ച സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിലവാരത്തില്‍ എത്തിയിരുന്നു. 24,200 രൂപയായി ഉയര്‍ന്നാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയത്. പിന്നീട് തുടര്‍ച്ചയായ രണ്ടുദിവസങ്ങളില്‍ താഴ്ന്നു നിന്ന സ്വര്‍ണവില ഇന്നലെ വീണ്ടും 120 ഉയര്‍ന്ന് 24160 രൂപയായി വര്‍ധിച്ചിരുന്നു. ഇതാണ് ഇന്ന് കുറഞ്ഞത്. 

ഈ മാസത്തിന്റെ തുടക്കത്തില്‍ 23640 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് ഈടാക്കിയിരുന്ന വില. ഇത് ഒരു ഘട്ടത്തില്‍ 23560 രൂപയായി താഴ്ന്നുവെങ്കിലും പിന്നിട് 24000 രൂപ കടന്ന് മുന്നേറുന്നതാണ് കണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു