ധനകാര്യം

കക്കൂസ് കഴുകാന്‍ കുഞ്ഞന്‍ റോബോട്ട്: വില അല്‍പം കൂടുതലാണ്

സമകാലിക മലയാളം ഡെസ്ക്

ടോയ്‌ലറ്റ് വൃത്തിയാക്കാനുള്ള റോബോട്ടിനെ വിപണിയിലെത്തിച്ച് ആമസോണ്‍. ഇതിന് 47000 (500 ഡോളര്‍) രൂപയാണ് വിലയിട്ടിരിക്കുന്നത്. ക്ലോസറ്റുകളില്‍ സാധാരണ ബ്രഷുകള്‍ക്ക് ചെന്നെത്താന്‍ കഴിയാത്ത ഇടങ്ങളില്‍ ഈ റോബോട്ടിന്റെ ബ്രഷുകള്‍ ചെന്നെത്തുകയും വൃത്തിയാക്കുകയും ചെയ്യുമെന്നതാണ് ഇതിന്റെ പ്രത്യേകത.  

ഗിഡ്ഡല്‍ ടോയ്‌ലറ്റ് ക്ലീനിങ് റോബോട്ട് എന്ന് പേര് നല്‍കിയ ഇത് മൂന്ന് കിലോഗ്രാമോളം ഭാരം വരും. റോബോട്ട് ഘടിപ്പിക്കാന്‍ സൗകര്യമുള്ള ഒരു ടോയ്‌ലറ്റ് സീറ്റ് പാഡും റോബോട്ടിനൊപ്പം സൗജന്യമായി ലഭിക്കും. ക്ലോസറ്റിനുള്ളില്‍ ഇറക്കിവെച്ചാണ് ഇതിന്റെ ഉപയോഗം.

തിരിയാത്ത ബ്രഷുകളാണിതിനുള്ളതെന്നും വെള്ളവും അഴുക്കും തെറിക്കില്ലെന്നും കമ്പനി അവകാശപ്പെടുന്നു. ആന്റിമൈക്രോബയല്‍ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. വാട്ടര്‍ ക്ലോസറ്റിന്റെ റിമ്മിന് മുകളിലും റിമ്മിനടിയിലും ടോയ്‌ലറ്റ് ബൗളിനുള്ളിലും കുഴലിനുള്ളിലുമെല്ലാം ഈ റോബോട്ട് വൃത്തിയാക്കും. വലിപ്പം കുറഞ്ഞ വാട്ടര്‍ ക്ലോസറ്റുകളിലും ഈ റോബോട്ടിനെ ഉപയോഗിക്കാം. എന്നാല്‍ വലിയ ക്ലോസറ്റുകളില്‍ മാത്രമേ ഇതിന്റെ ബ്രഷിന് എല്ലായിടത്തും ചെന്നെത്താന്‍ പറ്റൂ.

റീച്ചാര്‍ജബിള്‍ ലിഥിയം അയേണ്‍ ബാറ്ററി ഉപയോഗിച്ചാണ് ഇത് ചാര്‍ജ് ചെയ്യുന്നത്. ഇതിനുള്ളിലേക്ക് വെള്ളം കടക്കില്ല. ആഴ്ചയില്‍ മൂന്ന് ടോയ്‌ലറ്റുകള്‍ വീതം മൂന്ന് വര്‍ഷത്തോളം ഉപയോഗിച്ച് നോക്കി പരീക്ഷിച്ചതിന് ശേഷമാണ് റോബോട്ടിനെ കമ്പനി വില്‍പനയ്‌ക്കെത്തിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത