ധനകാര്യം

ലോകവ്യാപകമായി വാട്ട്‌സ് ആപ്പ് പ്രവര്‍ത്തനം നിലച്ചു; ട്വിറ്ററില്‍ സന്ദേശപ്രവാഹം, ട്രോള്‍ പെരുമഴ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ് ആപ്പ് ലോകവ്യാപകമായി പ്രവര്‍ത്തനം നിലച്ചു. അരമണിക്കൂര്‍ പ്രവര്‍ത്തനം നിലച്ചതോടെ സോഷ്യല്‍മീഡിയ ഉപഭോക്താക്കള്‍ വാട്ട്‌സ് ആപ്പിനെ ട്രോളി ട്വിറ്ററിലും മറ്റും പോസ്റ്റുകള്‍ പങ്കുവെച്ചു. സോഷ്യല്‍മീഡിയ ഇത് ഏറ്റെടുത്തിരിക്കുകയാണ്. 

ഇന്നലെ അര്‍ധരാത്രിയാണ് വാട്ട്‌സ് ആപ്പിന്റെ പ്രവര്‍ത്തനം അരമണിക്കൂര്‍ നിലച്ചത്.വാട്ട്‌സ് ആപ്പിന്റെ പ്രവര്‍ത്തനം നിലച്ചതായി അറിയിച്ചുകൊണ്ട് ഉപഭോക്താക്കള്‍ ഇട്ട തമാശരൂപേണയുളള പോസ്റ്റുകളാണ് വൈറലായത്. വാട്ട്‌സ് ആപ്പ് പ്രവര്‍ത്തിക്കാത്തതിന്റെ പരിഭവും മറ്റും രേഖപ്പെടുത്തിയുളള പോസ്റ്റുകള്‍  ട്വിറ്ററിലാണ് കൂടൂതലും പ്രത്യക്ഷപ്പെട്ടത്. ഇനി ട്വിറ്ററിലുടെ ആശയവിനിമയം നടത്താമെന്ന് സൂചിപ്പിച്ചുകൊണ്ടുളള പോസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. 2018 നവംബറിലാണ് ഇതിന് മുന്‍പ് വാട്ട്‌സ് ആപ്പിന്റെ പ്രവര്‍ത്തനം നിലച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു