ധനകാര്യം

വ്യാജ ഗ്രൂപ്പുകളും പേജുകളും പൂട്ടിക്കെട്ടും; സ്വരം കടുപ്പിച്ച് ഫേയ്‌സ്ബുക്ക്

സമകാലിക മലയാളം ഡെസ്ക്

വ്യജന്മാനെ ഫേയ്‌സ്ബുക്കില്‍ നിന്ന് നീക്കാന്‍ ഒരുങ്ങി സോഷ്യല്‍ മീഡിയ ഭീമന്‍. വ്യജ ഗ്രൂപ്പുകളും പേജുകളും നിര്‍ത്താനാണ് ഫേയ്‌സ്ബുക്കിന്റെ തീരുമാനം. ഫെയ്‌സ്ബുക്കിന്റെ കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം നടത്താത്ത ഗ്രൂപ്പുകള്‍ ആണെങ്കില്‍ പോലും വ്യാജമാണെങ്കില്‍ പൂട്ടിക്കെട്ടുമെന്ന് ഫേയ്‌സ്ബുക്ക് വ്യക്തമാക്കി. 

നയവിരുദ്ധമായ ഉള്ളടക്കങ്ങള്‍ കൈകാര്യം ചെയ്യുന്ന ഗ്രൂപ്പാണെങ്കില്‍ മറ്റ് നടപടികളായിരിക്കും സ്വീകരിക്കുക. ഇതിനെക്കുറിച്ച് ഫേയ്‌സ്ബുക്ക് പട്ടികപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുമ്പോഴും തെറ്റാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉള്ളടക്കങ്ങളുടെ വിതരണം നിയന്ത്രിക്കുമ്പോഴും ആ വിവരം പേജ് ഉടമയ്ക്ക് അറിയാന്‍ സാധിക്കുന്ന പുതിയ ടാബ് പേജില്‍ ഉള്‍പ്പെടുത്തുമെന്ന് ഫെയ്‌സ്ബുക്ക് പറഞ്ഞു. രണ്ട് വിഭാഗങ്ങളായാണ് ഇവ ടാബില്‍ ക്രമീകരിക്കുക.

വിദ്വേഷ പ്രസംഗം, അക്രമാസക്തമായ ഗ്രാഫിക്‌സ്, അപമാനിക്കലും കബളിപ്പിക്കലും, നിയന്ത്രിത ഉല്‍പ്പന്നങ്ങള്‍, നഗ്‌നത, ലൈംഗിക ചേഷ്ടകള്‍, ഫെയ്‌സ്ബുക്കില്‍ അനുവദനീയമല്ലാത്ത പരിപാടികളേയും വ്യക്തികളേയും അനുകൂലിച്ചും പ്രകീര്‍ത്തിച്ചുമുള്ള പോസ്റ്റുകള്‍ എന്നിവ ഫെയ്‌സ്ബുക്കില്‍ നിന്നും നീക്കം ചെയ്യപ്പെടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം