ധനകാര്യം

സ്റ്റേഷനിലെത്തും മുമ്പേ ടിക്കറ്റ്, പ്രിന്റ് എടുക്കേണ്ട; റെയില്‍വേ മൊബൈല്‍ ആപ്പ് പരിഷ്‌കരിച്ചു 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റെയില്‍വേ സ്റ്റേഷനിലെത്തും മുമ്പേ ടിക്കറ്റ് കിട്ടും വിധം റെയില്‍വേ മൊബൈല്‍ ആപ്പ് പരിഷ്‌കരിച്ചു. നിലവില്‍ മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് സംവിധാനം കൂടുതല്‍ ലളിതമാക്കിയത്.യുടിഎസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്താണ് ടിക്കറ്റെടുക്കേണ്ടത്.

റിസര്‍വ് ചെയ്യാതെ പോകുന്ന മൊത്തം യാത്രക്കാരില്‍ ഒരു ശതമാനം പോലും ആപ്പ് ഉപയോഗിക്കാതിരുന്നതോടെയാണ് റെയില്‍വേ ഇത് കൂടുതല്‍ ലളിതമാക്കിയത്. 2018 ഏപ്രില്‍ മുതല്‍ ആപ്പ് പ്രയോഗത്തിലുണ്ട്. പാലക്കാട് ഡിവിഷനില്‍ ഏപ്രിലില്‍ 0.34 ശതമാനമായിരുന്നു മൊബൈല്‍ ആപ്പ് ഉപയോഗിച്ചിരുന്നവര്‍. ബോധവത്കരണത്തിലൂടെയും ആപ്പ് ലളിതമാക്കിയും ഡിസംബറില്‍ ഇത് 2.85 ശതമാനമായി. മൊബൈല്‍ ആപ്പ് വഴി ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണം 10 ശതമാനമാക്കണമെന്നാണ് റെയില്‍വേ ബോര്‍ഡിന്റെ ലക്ഷ്യം. 

സാധാരണ യാത്രാടിക്കറ്റുകള്‍ക്ക് പുറമേ സീസണ്‍ ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റും ആപ്പ് വഴി ലഭിക്കും. ആപ്പ് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. റെയില്‍വേ സ്‌റ്റേഷന് തൊട്ടടുത്ത് വെച്ച് ടിക്കറ്റെടുക്കാം. എന്നാല്‍ സ്‌റ്റേഷനകത്തുവെച്ചോ തീവണ്ടിയില്‍ വെച്ചോ ടിക്കെറ്റെടുക്കാന്‍ പറ്റില്ല. ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിങ്, റെയില്‍വേ വാലറ്റ് എന്നിവ വഴിയെല്ലാം തുക നല്‍കാം.

ആപ്പ് വഴി ടിക്കറ്റ് തുടങ്ങിയ സമയത്ത് ആദ്യം സ്റ്റേഷനില്‍ നിന്ന് ടിക്കറ്റ് പ്രിന്റ് എടു്ക്കണം എന്നുണ്ടായിരുന്നു. ഇതാണ് കൂടുതല്‍ പേര്‍ സംവിധാനം ഉപയോഗിക്കാതിരിക്കാന്‍ കാരണമായത്. ഇപ്പോള്‍ പ്രിന്റ് എടുക്കേണ്ട. ടിക്കറ്റ് പരിശോധകര്‍ എത്തുമ്പോള്‍ മൊബൈലില്‍ തന്നെ കാണിച്ചാല്‍ മതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത