ധനകാര്യം

കണ്ടില്ല, അറിഞ്ഞില്ല എന്നൊന്നും പറയണ്ട: ഇനി റോഡിന് മുകളിലും ട്രാഫിക് സിഗ്നല്‍, വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ശ്രദ്ധ മൂലം സിഗ്നല്‍ തെറ്റിക്കാതിരിക്കാന്‍ പുതിയ സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൈദരാബാദ് ട്രാഫിക് പൊലീസ്‌. റോഡിന് മറുവശത്ത് ഉയരത്തിലുള്ള പരമ്പരാഗത സിഗ്‌നല്‍ ലൈറ്റിനൊപ്പം പുതിയ സിഗ്‌നല്‍ ലൈറ്റ് പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിക്കുകയും ചെയ്തു. 

ഹൈദരാബാദിലെ കെബിആര്‍ പാര്‍ക്ക് ജങ്ഷനിലെ സീബ്രാ ലൈനിന് തൊട്ടുമുന്നിലായി റോഡില്‍ തന്നെ ചെറിയ എല്‍ഇഡി സ്പീഡ് ബ്രേക്കേഴ്‌സ് സ്ഥാപിച്ചാണ് ഹൈദരാബാദ് ട്രാഫിക് പോലീസിന്റെ വേറിട്ട ആശയം പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. 

മുന്നിലുള്ള സിഗ്‌നല്‍ പോസ്റ്റില്‍ റെഡ്, ഗ്രീന്‍ നിറങ്ങള്‍ മാറിമറിയുന്നതിനനുസരിച്ച് റോഡിലെ ഈ സ്പീഡ് ബ്രേക്കറിന്റെയും നിറം മാറും. സിഗ്‌നല്‍ തിരിച്ചറിയാന്‍ ഈ ലൈറ്റുകള്‍ എളുപ്പത്തില്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുകയും ചെയ്യും. റോഡിന്റെ വശങ്ങളിലും നടുവിലും നല്‍കാറുള്ള റിഫഌര്‍ ലൈറ്റുകള്‍ക്ക് സമാനമായ രൂപത്തിലാണ് പുതിയ എല്‍ഇഡി സിഗ്‌നല്‍ ലൈറ്റ്. 

ഇത് വാട്ടര്‍പ്രൂഫായതിനാല്‍ മഴയത്ത് കേടുവരുകയുമില്ല. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ട്രാഫിക് പോലീസിന്റെ ഈ ഉദ്യമം. ആശയം വിജയകരമായാല്‍ സിറ്റിയിലെ മറ്റിടങ്ങളിലും എല്‍ഇഡി സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കുമെന്ന് ട്രാഫിക് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം നരസിങ് റാവു വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി