ധനകാര്യം

ഇന്‍ഷുറന്‍സില്‍ വിദേശനിക്ഷേപ പരിധി ഉയര്‍ത്തും; മാധ്യമ, വ്യോമയാന മേഖലകളിലും ഇളവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ്, ഒറ്റ ബ്രാന്‍ഡ് ചില്ലറ വില്‍പ്പന, മാധ്യമ, വ്യോമയാന മേഖലകളില്‍ വിദേശ നിക്ഷേപ ചട്ടങ്ങളില്‍ ഇളവു വരുത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനാണ് നടപടിയെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

2018-19 വര്‍ഷം രാജ്യത്തേക്കുള്ള വിദേശ നിക്ഷേപത്തില്‍ ആറു ശതമാനം വര്‍ധനയാണ് ഉണ്ടായത്. ചട്ടങ്ങള്‍ കൂടുതല്‍ ഉദാരമാക്കി ഇത് വര്‍ധിപ്പിക്കേണ്ടതുണ്ട്. വ്യോമയാനം, മീഡിയ, എവിജിസി (ആനിമേഷന്‍, വിഷ്വല്‍ എഫക്റ്റ്‌സ്, ഗെയ്മിങ്, കോമിക്‌സ്) , ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളില്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ബന്ധപ്പെട്ടവരുമായി ഇതിന് ചര്‍ച്ച നടത്തും.

ഇന്‍ഷുറന്‍സ് ഇന്റര്‍മിഡിയറി മേഖലയില്‍ നൂറു ശതമാനം വിദേശനിക്ഷേപം അനുവദിക്കും. ഒറ്റ ബ്രാന്‍ഡ് ചില്ലറ വില്‍പ്പന മേഖലയിലും ചട്ടങ്ങളില്‍ ഇളവു വരുത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി