ധനകാര്യം

ആധാര്‍ ഉപയോഗിച്ച് റിട്ടേണ്‍ നല്‍കിയാല്‍ അപേക്ഷയില്ലാതെ തന്നെ പാന്‍ വീട്ടിലെത്തും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആധാര്‍ മാത്രം ഉപയോഗിച്ച് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക് പ്രത്യേക അപേക്ഷയൊന്നും ഇല്ലാതെ തന്നെ പാന്‍ കാര്‍ഡ് ലഭിക്കും. ആധാര്‍ ഉപയോഗിച്ച് റിട്ടേണ്‍ നല്‍കുന്നവര്‍ക്കു സ്വമേധയാ പാന്‍കാര്‍ഡ് അനുവദിക്കുമെന്ന് കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് ചെയര്‍മാന്‍ പ്രമോദ് ചന്ദ്ര മോദി അറിയിച്ചു. നികുതിയാവശ്യങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ മാത്രം മതിയാകുമെന്ന ബജറ്റിലെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം. 

പാന്‍ കാര്‍ഡിന്റെ ഉപയോഗം അവസാനിച്ചെന്നല്ല ബജറ്റ് പ്രഖ്യാപനത്തിന്റെ അര്‍ഥമെന്ന് പ്രമോദ് ചന്ദ്ര മോദി പറഞ്ഞു. ആധാര്‍, പാന്‍ നമ്പറുകള്‍ പരസ്പരം മാറ്റി ഉപയോഗിക്കാമെന്നത് നികുതിദായകര്‍ക്ക് കൂടുതല്‍ സൗകര്യമാവും. പാന്‍ ഇല്ലാത്തവര്‍ക്ക് റിട്ടേണ്‍ നല്‍കുന്നതിനിടെ ബുദ്ധിമുട്ടുണ്ടാവാതിരിക്കുകയാണു ലക്ഷ്യം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചുമതലയിലുള്ള ഉദ്യോഗസ്ഥനു പാന്‍ അനുവദിക്കാന്‍ അധികാരമുണ്ട്- അദ്ദേഹം പറഞ്ഞു.

ആധാറും പാനും നിര്‍ബന്ധമായും ബന്ധിപ്പിച്ചിരിക്കണം. ഐടി വകുപ്പും ആധാര്‍ അതോറിറ്റിയും പാന്‍ആധാര്‍ വിവരങ്ങള്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ നികുതി സ്വീകരിക്കുന്നയാള്‍ക്ക് പാന്‍കാര്‍ഡിനു ആവശ്യമായ എല്ലാ വിവരവും ആധാര്‍കാര്‍ഡില്‍നിന്ന് ലഭിക്കും. അതിനാല്‍ ഉടന്‍തന്നെ പാന്‍ അനുവദിക്കാനും സാധിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു