ധനകാര്യം

എയര്‍ടെലിനെയും പിന്തളളി ജിയോ കുതിക്കുന്നു, മുന്നില്‍ വൊഡാഫോണ്‍-ഐഡിയ മാത്രം; 32.3 കോടി ഉപഭോക്താക്കള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയെന്ന പദവി ഇനി റിലയന്‍സ് ജിയോയ്ക്ക് സ്വന്തം. ഭാരതി എയര്‍ടെലിനെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തളളിയാണ് റിലയന്‍സിന്റെ നേട്ടം.  ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയുടെ (ട്രായ്) മേയിലെ കണക്കുപ്രകാരം 32.3 കോടി ഉപഭോക്താക്കളാണ് ജിയോയ്ക്കുള്ളത്. 27.8 ശതമാനമാണ് വിപണിവിഹിതം.

ഭാരതി എയര്‍ടെല്‍ 32.03 കോടി വരിക്കാരുമായി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 27.6ശതമാനമാണ് വിപണിവിഹിതം. 38.75 കോടി വരിക്കാരുമായി വൊഡാഫോണ്‍-ഐഡിയ ഒന്നാംസ്ഥാനം നിലനിറുത്തി.

വൊഡാഫോണും ഐഡിയയും തമ്മില്‍ ലയിക്കുന്നതിന് മുമ്പ് 33 ശതമാനം വിപണി വിഹിതവുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായിരുന്നു എയര്‍ടെല്‍. കഴിഞ്ഞവര്‍ഷം ജൂലായിലാണ് ഇരു കമ്പനികളും ലയിച്ചത്. മേയിലെ കണക്കനുസരിച്ച് 33.36 ശതമാനമാണ് വൊഡാഫോണ്‍ഐഡിയയുടെ വിപണിവിഹിതം. 

മേയില്‍ ജിയോ 81 ലക്ഷം വരിക്കാരെ പുതുതായി നേടി. അതേസമയം, വൊഡാഫോണ്‍ഐഡിയയ്ക്ക് 56 ലക്ഷം പേരെയും എയര്‍ടെല്ലിന് 15 ലക്ഷം പേരെയും നഷ്ടമായി. ബ്രോഡ്ബാന്‍ഡ് വിഭാഗത്തില്‍ 55.54 ശതമാനം വിപണി വിഹിതവുമായി ജിയോയാണ് മുന്നില്‍.

അതേസമയം ഏറ്റവുമധികം സജീവ വരിക്കാരുള്ളത് എയര്‍ടെല്ലിനാണ്. 99.86%. വൊഡാഫോണ്‍-ഐഡിയയ്ക്ക് ഇത് 86 ശതമാനവും ജിയോയ്ക്ക് 83 ശതമാനവുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

ഇനി തിരഞ്ഞ് കഷ്ടപ്പെടേണ്ട, ജെമിനി എഐ എല്ലാം പറഞ്ഞു തരും; ഗൂഗിള്‍ പിക്‌സല്‍ 8a ഇന്ത്യയില്‍, 52,999 രൂപ, വിശദാംശങ്ങള്‍

382 ദിവസം പട്ടിണി, 214 കിലോയിൽ നിന്ന് 80 കിലോയായി, പൊണ്ണത്തടി കുറച്ച് ഗിന്നസ് റെക്കോര്‍ഡ്; ഇത് ആന്‍ഗസ്‌ ബാര്‍ബിറിയുടെ കഥ

'അങ്ങനെ അതിന് അവസാനം'; നവനീതിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക ജയറാം

സ്‌കൂളിനു സമീപം മദ്യശാല, അഞ്ചു വയസ്സുകാരന്‍ കോടതിയില്‍; അടച്ചുപൂട്ടാന്‍ ഉത്തരവ്