ധനകാര്യം

ഏലയ്ക്ക 'വെറും കായല്ല, പൊന്നാണ്' ; കിലോയ്ക്ക് വില 5000 രൂപ, സര്‍വകാലറെക്കോഡ്

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി : ഏലയ്ക്ക വില സര്‍വകാല റെക്കോഡില്‍. ഏലയ്ക്ക് വില ചരിത്രത്തില്‍ ആദ്യമായി 5000 രൂപയിലെത്തി. കൊച്ചി സൗത്ത് ഇന്‍ഡ്യന്‍ ഗ്രീന്‍ കാര്‍ഡമം കമ്പനിയുടെ ഇ-ലേലത്തില്‍ ഒരു കിലോഗ്രാമിനുള്ള ഉയര്‍ന്ന വില 5000 രൂപയായിരുന്നു. 

ഇതിന് മുമ്പത്തെ റെക്കോഡ് 4501 രൂപയായിരുന്നു. ശരാശരി വിലയും പുതിയ റെക്കോഡിട്ടു. 3244.84 രൂപ. ഈ മാസം 18 ന് നടന്ന ലേലത്തിലെ 3180 രൂപയായിരുന്നു ഇതുവരെയുള്ള ശരാശരി റെക്കോഡ് വില. 

ഏലയ്ക്കായുടെ ഗുണമേന്മയും ശരാശരി വിലയും അനുസരിച്ചാണ് മാര്‍ക്കറ്റ് വില നിശ്ചയിക്കുന്നത്. പ്രളയത്തിലും വേനലിലും കൃഷി നശിച്ചതോടെ വിളവു കുറഞ്ഞതും, വിപണിയിലേക്കുള്ള ഉല്‍പന്നത്തിന്റെ വരവ് കുറഞ്ഞതുമാണ് വില ഉയരാന്‍ കാരണമായത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി