ധനകാര്യം

സിമെന്റിനു പിന്നാലെ കമ്പി വിലയിലും വര്‍ധന, നിര്‍മാണ മേഖലയ്ക്കു തിരിച്ചടി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിമെന്റ് വിലയില്‍ വര്‍ദ്ധനവുണ്ടായതിന് പിന്നാലെ കമ്പിക്കും വിലക്കയറ്റം. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് തങ്ങളുടെ ഉത്പന്നങ്ങളുടെ വില ഇന്നലെ മുതല്‍ ഉയര്‍ത്തിയത്. ഒരു ടണ്‍ കമ്പിക്ക് 1000രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രണ്ട് മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് കമ്പി വില ഉയരുന്നത്. 

സ്വകാര്യ സ്റ്റീല്‍ നിര്‍മ്മാതാക്കളായ ടാറ്റ, എസ്സാര്‍, ജെഎസ്ഡബ്ല്യൂ, ജെഎസ്പിഎല്‍ തുടങ്ങിയവരും വരും ദിവസങ്ങളില്‍ കമ്പി വില വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് വ്യാവസായിക നിരീക്ഷകര്‍ പറയുന്നത്. കഴിഞ്ഞ മാസം ആദ്യം ഒരു ടണ്‍ കമ്പിക്ക് 750രൂപ വീതം വില ഉയര്‍ത്തിയിരുന്നു. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്ന് വിലക്കയറ്റം ഉണ്ടായത്. ഇപ്പോഴിതാ ആഴ്ചകള്‍ക്ക് ശേഷം വീണ്ടും ആയിരം രൂപ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ആഗോള തലതതില്‍ കമ്പിവിലയില്‍ വര്‍ദ്ധനവുണ്ടായതിന് പിന്നാലെയാണ് ഇത്. ഒരു ടണ്‍ കമ്പിക്ക് 42,000രൂപ മുതല്‍ 44,000രൂപ വരെയാണ് ഇപ്പോള്‍ വില. 

ഇരുമ്പയിരിന്റെ വിലവര്‍ദ്ധനയും കമ്പി വില ഉയരാന്‍ കാരണമായെന്നാണ് വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം 4899രൂപയായിരുന്നു ഒരു ടണ്‍ ഇരുമ്പയിരിന്റെ വിലയെങ്കില്‍ ഈ വര്‍ഷം അത് 6390ആയി ഉയര്‍ന്നു. വരുന്ന സാമ്പത്തിക വര്‍ഷം കമ്പിയുടെ ഗാര്‍ഹിക ഉപഭോഗത്തില്‍ 5.5ശതമാനം മുതല്‍ 7.5ശതമാനം വരെ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്