ധനകാര്യം

വ്യാപാര ബന്ധത്തില്‍ ഇന്ത്യയുമായി ഭായി ഭായി ഇല്ല; വ്യാപാര മുന്‍ഗണനാ പദവി റദ്ദാക്കുമെന്ന് ട്രംപ്

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയുമായുള്ള വ്യാപാര മുന്‍ഗണനാ കരാറില്‍ നിന്നും പിന്മാറുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് നല്‍കുന്നതിന് തുല്യമായ വിപണി ഇന്ത്യ അമേരിക്കയ്ക്ക് നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നീക്കം.

ഈ കരാറിലൂടെ 560 കോടി ഡോളറിന്റെ ചരക്കുകള്‍ നികുതിയില്ലാതെ ഇന്ത്യയ്ക്ക് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ സാധിച്ചിരുന്നു. അമേരിക്കയുടെ പുതിയ നീക്കത്തിലൂടെ അമേരിക്കന്‍ വിപണിയില്‍ ഇന്ത്യയ്ക്ക് വലിയ തിരിച്ചടി വരും. 
അമേരിക്കയുടെ ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന അധിക നികുതി വെട്ടിക്കുറയ്ക്കണം എന്ന ആവശ്യം പലപ്പോഴായി ഉന്നയിച്ചിട്ടും ഇന്ത്യ അനുകൂല നടപടി എടുത്തില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി.

അമേരിക്കയുടെ ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ് പ്രോഗ്രാമില്‍ നിന്നാണ് ഇന്ത്യയെ ഒഴിവാക്കുന്നത്. ജിഎസ്പി പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്തൃ രാജ്യമായിരുന്നു ഇന്ത്യ. ഇന്ത്യയുമായുള്ള യുഎസിന്റെ ചരക്ക് സേവന വ്യാപാര കമ്മി 2700 കോടി ഡോളറാണ്.  ഇന്ത്യയ്‌ക്കൊപ്പം തുര്‍ക്കിയേയും ജിഎസ്പിയില്‍ നിന്നും അമേരിക്ക ഒഴിവാക്കും. 2018 ജൂണില്‍ മുപ്പതില്‍ അധികം അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ അധിക നികുതി ചുമത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ്, ട്രംപിന്റെ താത്പര്യപ്രകാരമാണ് പുതിയ തീരുമാനമെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി