ധനകാര്യം

ഓഫ്‌ലൈന്‍ ആയാലും ഇനി ഗൂഗിള്‍ 'കേട്ടെഴുതും'  ; ജി ബോര്‍ഡ് കീ ബോര്‍ഡ് പുതിയ പതിപ്പ് പുറത്തിറക്കി

സമകാലിക മലയാളം ഡെസ്ക്

കാലിഫോര്‍ണിയ: സംസാരത്തെ വേഗത്തില്‍ വാചകങ്ങളാക്കി മാറ്റുന്നത് എളുപ്പമാക്കുന്നതിന്റെ ഭാഗമായി പരിഷ്‌കരിച്ച ജിബോര്‍ഡ് കീ ബോര്‍ഡ് ഗൂഗിള്‍ പുറത്തിറക്കി. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കിലും ഇനി മുതല്‍ ഗൂഗിളിന്റെ വോയിസ് റെക്കഗ്നിഷന്‍ സംവിധാനം പ്രയോജനപ്പെടുത്താന്‍ ഇതുവഴി സാധിക്കും.

2016 ലാണ് വിര്‍ച്വല്‍ കീബോര്‍ഡ് ആപ്പായ ജി ബോര്‍ഡ് കീ ബോര്‍ഡ് ഗൂഗിള്‍ പുറത്തിറക്കിയത്. ഐ ഫോണ്‍ ഓപറേറ്റിങ് സിസ്റ്റങ്ങളിലും ആന്‍ഡ്രോയിഡിലും ഇത് ലഭ്യമായിരുന്നു.
 
കേള്‍ക്കുന്ന ശബ്ദങ്ങളെ വേഗത്തില്‍ മൈക്കുകള്‍ വഴി പിടിച്ചെടുത്ത് ജിബോര്‍ഡ് നൊടിയിടയില്‍ അക്ഷരങ്ങളാക്കി മാറ്റും. ഓരോ അക്ഷരങ്ങള്‍ കൃത്യമായി കേട്ട് തിരിച്ചറിയുന്നതിനുള്ള സംവിധാനവും കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ ഇംഗ്ലീഷാണ് ഗൂഗിളിന്റെ ജിബോര്‍ഡ് ഉപയോഗിക്കുന്നത്. 

ഇന്റര്‍നെറ്റ് കണക്ഷനില്ലാത്തപ്പോള്‍ മുമ്പ് ഗൂഗിളിന്റെ വോയിസ് റെക്കഗ്നിഷന്‍ സംവിധാനം ആപ്പിന്‌ ഉപയോഗപ്പെടുത്താന്‍ സാധിക്കുകയില്ലായിരുന്നു. ഈ പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. 

വോയിസ് സെര്‍ച്ചില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചേക്കാവുന്ന ഗൂഗിള്‍ ജിബോര്‍ഡ് കീബോര്‍ഡ് പുറത്തിറക്കുന്നത് ബ്ലോഗിലൂടെയാണ് ഗൂഗിള്‍ ഉപയോക്താക്കളെ അറിയിച്ചത്. കഷ്ടപ്പെട്ട് ടൈപ്പ് ചെയ്യുന്ന ബുദ്ധിമുട്ടാണ് ഗൂഗിള്‍ വോയിസ് റെക്കഗ്നിഷന്‍ പുറത്തിറക്കിയതോടെ ഇല്ലാതെയായത്. ഇന്റര്‍നെറ്റ് കണക്ഷന്‍ വേണമെന്ന ഒരേയൊരു നിര്‍ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പുതിയ ഫീച്ചറില്‍ ഇന്റര്‍നെറ്റ് കൂടി വേണ്ടെന്ന് ഗൂഗിള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ ആപ്പ് ഉപയോക്താക്കളുടെ എണ്ണത്തിലും ഒരു പക്ഷേ വര്‍ധനവുണ്ടായേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?