ധനകാര്യം

അന്ന് 25160 കടന്ന് റെക്കോഡില്‍, ഇന്ന് പവന് 23800 രൂപ, ദിവസങ്ങള്‍ക്കകം താഴ്ന്നത് 1500 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇടിയുന്നത് തുടരുന്നു. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 23800 രൂപയായി. ഗ്രാമിന് 15 രൂപ താഴ്ന്ന 2975 രൂപയായി സ്വര്‍ണവില.

മാര്‍ച്ച് ഒന്നിന് 24520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്. ഫെബ്രുവരി 20ന് 25000 കടന്ന് സ്വര്‍ണം റെക്കോഡ് നിലവാരത്തില്‍ എത്തിയിരുന്നു. ഇതാണ് ദിവസങ്ങള്‍ക്കകം 1500 രൂപയോളം താഴ്ന്നത്. 

തദ്ദേശ വിപണിയില്‍ സ്വര്‍ണത്തിന്റെ ആവശ്യകത കുറഞ്ഞതാണ് വില കുറയാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. വിവാഹസീസണിനിടെ, ചില്ലറ വ്യാപാരികള്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത് കുറഞ്ഞു. ഇതാണ് ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത ഉയര്‍ന്നിട്ടും വില താഴാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ