ധനകാര്യം

വാര്‍ഷിക കണക്കെടുപ്പ് ; ബാങ്കുകളും ആദായ നികുതി - ജിഎസ്ടി ഓഫീസുകളും ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കും 

സമകാലിക മലയാളം ഡെസ്ക്

 ന്യൂഡല്‍ഹി: വാര്‍ഷിക കണക്കെടുപ്പ് നടക്കുന്നതിനാല്‍ ഞായറാഴ്ച ആദായ നികുതി ഓഫീസുകളും ജിഎസ്ടി ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്റ് കസ്റ്റംസാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 30, 31 ദിവസങ്ങള്‍ പൊതു അവധിയായി വരുന്ന വര്‍ഷങ്ങളില്‍ നികുതിദായകരുടെ സൗകര്യാര്‍ത്ഥം ഈ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കാറുണ്ട്. സാധാരണ ഓഫീസ് സമയം തന്നെയാവും പ്രവൃത്തി സമയം. 

2018-2019 സാമ്പത്തിക വര്‍ഷത്തെ  ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതിയാണ് നാളെ. ഫെബ്രുവരി വരെയുള്ള ജിഎസ്ടി വരുമാനം 10.70 കോടി കവിഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്ത് വന്നിരുന്നു. പ്രത്യക്ഷ നികുതിയിനത്തില്‍ 10.21 ലക്ഷം കോടി രൂപ മാത്രമേ മാര്‍ച്ച് 23 വരെ ഖജനാവിലേക്ക് എത്തിയിരുന്നുള്ളൂ. 12 ലക്ഷം കോടി രൂപ എത്തുമെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ കണക്ക്. 

സര്‍ക്കാരിന്റെ വാര്‍ഷിക സാമ്പത്തിക ഇടപാടുകള്‍ ക്ലോസ് ചെയ്യുന്നതിനാല്‍ എല്ലാ ബാങ്കുകളും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍