ധനകാര്യം

 373 ലൈവ് ചാനലുകളും 10,000 സിനിമകളും; വരിക്കാരെ പിടിച്ചുനിര്‍ത്താന്‍ എയര്‍ടെല്ലിന്റെ പുതിയ നീക്കം

സമകാലിക മലയാളം ഡെസ്ക്

യര്‍ടെല്‍ സിനിമയും എയര്‍ടെല്‍ ടിവിയും കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ വെബ് പതിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഭാര്‍തി എയര്‍ടെല്‍. എയര്‍ടെല്‍ ആപ്പുകളില്‍ മാത്രം ലഭിച്ചിരുന്ന സര്‍വീസാണ് ഇപ്പോള്‍ വെബ്‌സൈറ്റ് വഴിയും ലഭിക്കുന്നത്.

ഡെസ്‌ക്ടോപ്, ലാപ്‌ടോപ് തുടങ്ങി ഡിവൈസുകളില്‍ വെബ് ബ്രൗസര്‍ ഉപയോഗിച്ച് എയര്‍ടെല്‍ ടിവി കാണാം. എന്നാല്‍ എയര്‍ടെല്‍ വരിക്കാര്‍ക്ക് മാത്രമാണ് സേവനം ലഭിക്കുക. വെബ്‌സൈറ്റില്‍ എയര്‍ടെല്‍ നമ്പര്‍ ചേര്‍ക്കണം. ഈ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി വഴി വെരിഫൈ ചെയ്യുകയും വേണം.

എന്നാല്‍ ആപ്പില്‍ ലഭിക്കുന്ന എല്ലാ ചാനലുകളും സിനിമകളും വെബ് പതിപ്പില്‍ ലഭിക്കുന്നില്ല. വളരെ കുറച്ച് ചാനലുകള്‍ മാത്രമാണ് വെബ് പതിപ്പില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 373 ടിവി ചാനലുകളും 10,000 സിനിമകളുമാണ് എയര്‍ടെല്‍ ഓഫര്‍ ചെയ്യുന്നത്. എന്നാല്‍ ഇതൊരു തുടക്കം മാത്രമാണെന്നും പരിഷ്‌കരിച്ച പതിപ്പ് ഉടന്‍ വരുമെന്നാണ് അറിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ