ധനകാര്യം

ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ വമ്പന്‍ കാഷ് ബാക്ക് ഓഫറുകളുമായി ഗൂഗിള്‍ പേ

സമകാലിക മലയാളം ഡെസ്ക്

സന്‍ഫ്രാന്‍സിസ്‌കോ: ആപ്പ് വഴിയുള്ള പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോക്താക്കള്‍ക്ക് നല്‍കി വരുന്ന ക്യാഷ്ബാക്ക് ഓഫറുകള്‍ വര്‍ധിപ്പിക്കാന്‍ ഗൂഗിള്‍ പേ ഒരുങ്ങുന്നു. 'പ്രോജക്ട് ക്രൂയ്‌സര്‍'  എന്നാണ് പുതിയ പദ്ധതിയുടെ പേര്. ക്യാഷ്ബാക്കുകള്‍ മുന്‍പും നല്‍കിയിരുന്നുവെങ്കിലും നാമമാത്രമായ തുകയും മറ്റ് ചിലപ്പോള്‍ 'ബെറ്റര്‍ ലക്ക് നെക്‌സ്റ്റ് ടൈം' എന്നുമാണ് കാണിച്ചിരുന്നത്. 

വ്യക്തിഗത ഇടപാടുകള്‍ക്ക് പുറമേ ആപ്പ് വഴി വാണിജ്യ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഗൂഗിള്‍ പേ  സുഹൃത്തിന് നിര്‍ദ്ദേശിക്കുന്നതിന്‌ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് ഓഫറുകള്‍. 

2017 സെപ്തംബറിലാണ് ഗൂഗിള്‍ പേ  'ടെസ്' എന്ന പേരില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ രണ്ടരക്കോടി ആളുകള്‍ ഒരു മാസം ഗൂഗിള്‍ പേ ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനിയുടെ കണക്ക്. 140 കോടി ഡോളര്‍ കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ പേ ഇന്ത്യയില്‍ നിന്ന് വരുമാനമായി മാത്രം നേടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി