ധനകാര്യം

ഭരണത്തുടര്‍ച്ച ? ഓഹരി വിപണി കുതിക്കുന്നു ; സെന്‍സെക്‌സ് 40,000 കടന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഓഹരി വിപണിയിലും നേട്ടം. സെന്‍സെക്‌സ് 40,000 പോയിന്റാണ് രാവിലെ ആരംഭിച്ച വ്യാപാരത്തില്‍ കടന്നിരിക്കുന്നത്. ഭരണത്തുടര്‍ച്ചയുണ്ടായേക്കുമെന്ന ആദ്യ ഫലസൂചനകളാണ് ഓഹരി വിപണിയിലെ കുതിച്ച് ചാട്ടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

 എക്‌സിറ്റ് പോളുകള്‍ പോലെ തന്നെ അന്തിമ ഫലം ഉണ്ടായേക്കുമെന്ന വിലയിരുത്തലുകളെ തുടര്‍ന്ന് ബിഎസ്ഇ, എന്‍എസ്ഇ എന്നിവ വലിയ മുന്നേറ്റമുണ്ടാക്കി. എന്‍ഡിഎ തനിച്ച് 300 സീറ്റുകള്‍ നേടുമെന്നാണ് നിലവിലെ ലീഡ് നില കാണിക്കുന്നത്. ഇതോടെ ബാങ്കിങ് ഓഹരികള്‍ക്ക് പുറമേ റിലയന്‍സ്, ലാര്‍സന്‍ ആന്റ് ടര്‍ബോ, എന്നിവ വലിയ നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് ഇന്‍ഡക്‌സ് ഇതാദ്യമായി 31,000 പോയിന്റ് കടന്നു. 

ഭരണത്തുടര്‍ച്ച ഉണ്ടാകുന്നതോടെ സമീപകാലത്തുണ്ടായ മാന്ദ്യം കുതിപ്പിലേക്ക് വഴിമാറുമെന്നും വ്യാവസായിക വ്യാപര രംഗങ്ങളില്‍ നേട്ടമുണ്ടാകുമെന്നുമാണ് വ്യാപാരികളുടെ പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു