ധനകാര്യം

ഇന്‍ഫോസിസിലും കൂട്ടപ്പിരിച്ചുവിടല്‍; ഒഴിവാക്കുന്നത് പതിനായിരത്തോളം ജീവനക്കാരെ

സമകാലിക മലയാളം ഡെസ്ക്

ബെംഗലൂരു: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. പതിനായിരത്തോളം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. അടുത്തകാലത്തൊന്നും കമ്പനി ജീവനക്കാരെ ഒഴിവാക്കിയിട്ടില്ലെന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടലെന്നുമാണ് നടപടിയെപ്പറ്റി ഇന്‍ഫോസിസ് നല്‍കുന്ന വിശദീകരണം.

സീനിയര്‍, മിഡ് ലെവലിലുള്ള 10 ശതമാനത്തോളം ജീവനക്കാരുള്‍പ്പടെയുള്ളവരെയാണ് കമ്പനി പിരിച്ചുവിടുന്നത്. ഈ വിഭാഗത്തില്‍മാത്രം 2,200ഓളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും. 

ജെഎല്‍ 6(ജോബ് ലെവല്‍ 6) ജോബ് കോഡിലുള്ള സീനിയര്‍ മാനേജര്‍മാരില്‍ 10 ശതമാനംപേര്‍ പുറത്തുപോകും. ഈവിഭാഗത്തില്‍ 30,092 പേരാണ് ജീവനക്കാരായുള്ളത്. ജെഎല്‍7, ജെഎല്‍8 ലെവലിലുള്ള മധ്യനിര ഉദ്യോഗസ്ഥരെയും പിരിച്ചുവിടും.

ജെഎല്‍ 3യ്ക്ക് താഴെയും ജെഎല്‍ 4, ജെഎല്‍ 5 ലെവലിലുള്ള 2.5ശതമാനം പേര്‍ക്കും തൊഴില്‍ നഷ്ടമാകും. അതുകൂടി ചേരുമ്പോള്‍ 4,000 മുതല്‍ 10,000 പേര്‍ക്കുവരെ ജോലി നഷ്ടമാകും. 

ജോബ് ലെവല്‍ 3ന് താഴെ 86,558 ജീവനക്കാരാണ് ഇന്‍ഫോസിസിലുള്ളത്. ജെഎല്‍4, ജെഎല്‍ 5 നിലവാരത്തിലുള്ള 1,10,502 പേരും ജെല്‍ 6, ജെഎല്‍ 7(സീനിയര്‍) തലത്തിലുള്ള 30,092 പേരും ഉയര്‍ന്ന ഉദ്യോഗസ്ഥരായി 971 പേരുമാണ് സ്ഥാപനത്തിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം

പരീക്ഷാഫലവും മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റുകളും തത്സമയം ആക്‌സസ് ചെയ്യാം; ഐസിഎസ്ഇ 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിലോക്കറില്‍ സൗകര്യം

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്