ധനകാര്യം

റെയില്‍വേ ഭക്ഷണനിരക്ക് കുത്തനെ കൂട്ടി; നിരക്കുകള്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജധാനി, ജനശതാബ്ദി, തുരന്തോ  എന്നി എക്‌സപ്രസ് തീവണ്ടികളിലെ ഭക്ഷണനിരക്ക് റെയില്‍വേ കുത്തനെകൂട്ടി.ഐആര്‍സിടിസിയുടെ ശുപാര്‍ശ പ്രകാരമാണ് വിലകൂട്ടുന്നതെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

ഇനി മുതല്‍ രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളില്‍ ഫസ്റ്റ് ക്ലാസ് എസിയില്‍ ഒരു ചായക്ക് 35 രൂപ കൊടുക്കണം. ആറു രൂപയുടെ വര്‍ധനയാണ് വരുത്തിയത്. സെക്കന്റ് തേര്‍ഡ് എസി കംപാര്‍ട്ട്‌മെന്റുകളുടെ പുതിയ നിരക്ക് പ്രകാരം ചായയ്ക്ക് 20 രൂപ നല്‍കണം. തുരന്തോയിലെ സ്ലീപ്പര്‍ ക്ലാസ്സുകളിലെ ചായവില 15 രൂപയുമാണ്.

എസി ഫസ്റ്റ് ക്ലാസില്‍ പ്രഭാതഭക്ഷണത്തിന് 140 രൂപയും, സെക്കന്‍ഡ്, തേര്‍ഡ് ക്ലാസ് എസിയില്‍ 105 രൂപയായും വില ഉയര്‍ത്തി. ഉച്ചയൂണിനും രാത്രി ഭക്ഷണത്തിനും എസി ഫസറ്റ് ക്ലാസില്‍ 245 രൂപയും സെക്കന്റ്, തേര്‍ഡ് ക്ലാസില്‍ 185 രൂപയും ചെലവിടണം. വൈകുന്നേരത്തെ ചായക്ക് 50 രൂപയും നല്‍കണം.15 ദിവസത്തിന് ശേഷം ഈ നിരക്കുകള്‍ ടിക്കറ്റിംഗ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തും. സര്‍ക്കുലര്‍ പുറത്തിറക്കി 120 ദിവസങ്ങള്‍ കഴിഞ്ഞ് ഈ നിരക്കുകള്‍ ഈടാക്കി തുടങ്ങും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ