ധനകാര്യം

ബ്ലാക്ക് ഫ്രൈഡേ വില്‍പ്പന ഇന്ത്യയിലും; 90 ശതമാനം വരെ ഡിസ്‌ക്കൗണ്ട്, വമ്പന്‍ ഓഫറുകളുമായി ആമസോണ്‍ ഉള്‍പ്പെടെ എട്ട് ഇ- കോമേഴ്‌സ് സ്ഥാപനങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബ്രിട്ടണ്‍, അമേരിക്ക പോലുളള പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന ബ്ലാക്ക് ഫ്രൈഡേ വില്‍പ്പന ഇന്ത്യയിലും.  ആമസോണ്‍, മിന്ത്ര ഉള്‍പ്പെടെ എട്ടു ഇ- കോമേഴ്‌സ് വെബ്‌സൈറ്റുകള്‍ ബ്ലാക്ക് ഫ്രൈഡേയായ ഇന്ന് വമ്പിച്ച ഡിസ്‌ക്കൗണ്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വസ്‌ത്രോല്‍പ്പനങ്ങള്‍, ഇലക്ട്രോണിക്‌സ് ഉല്‍പ്പനങ്ങള്‍ തുടങ്ങി വിവിധയിനം ഉല്‍പ്പനങ്ങള്‍ക്കാണ് ഓഫറുകള്‍ നല്‍കുന്നത്.

താങ്ക്‌സ് ഗിവിങ് ഡേയ്ക്ക് ശേഷം വരുന്ന വെള്ളിയാഴ്ചയാണ് ബ്ലാക്ക് ഫ്രൈഡേ. യുഎസില്‍ ക്രിസ്തുമസ് ഷോപ്പിങ് സീസണ് തുടക്കമാകുന്ന ദിനമാണിത്. അതുകൊണ്ട് തന്നെ പാശ്ചാത്യരാജ്യങ്ങളില്‍ കച്ചവടക്കാരുടെ മത്സരം പരിധിവിട്ട് ട്രാഫിക് അപകടങ്ങള്‍ക്കും മറ്റും  കാരണമാകാറുണ്ട്. അങ്ങനെയാണ് ഇതിന് ഈ പേര് വന്നത്.

ബ്ലാക്ക് ഫ്രൈഡേയ്ക്ക് പിന്നാലെ വരുന്ന സൈബര്‍ മണ്‍ഡേയും വ്യാപാരികള്‍ക്ക് കൊയ്ത്തുദിനമാണ്. രാജ്യാന്തര ബ്രാന്‍ഡുകള്‍ക്ക് ഈ ദിനങ്ങളില്‍ 60 ശതമാനം ഡിസ്‌ക്കൗണ്ടാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളായ സോജോസ്, ട്രിബിറ്റ്, എക്കോവാക്‌സ് തുടങ്ങി രാജ്യാന്തര ബ്രാന്‍ഡുകളാണ് ആമസോണ്‍ ഈ ദിനങ്ങളില്‍ അണിനിരത്തിയിരിക്കുന്നത്.  ഇലക്ട്രോണിക്‌സ്, ചെരുപ്പുകള്‍, വസ്‌ത്രോല്‍പ്പനങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം വിലക്കിഴിവുണ്ട്. ആമസോണിന് പുറമേ ഷീഇന്‍ ഡോട്ട് ഇന്‍, നിക്കാ, മിന്ത്ര, ലുലു ആന്റ് സ്‌കൈ തുടങ്ങിയ പ്രമുഖ വെബ്‌സൈറ്റുകളും വമ്പിച്ച ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍