ധനകാര്യം

ദേശീയ പാതയില്‍ അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്താല്‍ പണികിട്ടും!; വണ്ടി പിടിച്ചെടുത്ത് ലേലം ചെയ്യും, കനത്ത പിഴ

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: ദേശീയപാതകളിലെ അനധികൃത പാര്‍ക്കിങ്ങിന് വന്‍തുക പിഴ ചുമത്താനും ഒരാഴ്ചയ്ക്കകം അടച്ചില്ലെങ്കില്‍ വണ്ടി പിടിച്ചെടുത്തു ലേലം ചെയ്യാനും ദേശീയപാതാ അതോറിറ്റിക്ക് അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍. ദേശീയ പാത കയ്യേറ്റം, അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കല്‍ അടക്കമുളള വിഷയങ്ങളില്‍ തീരുമാനം എടുക്കാനും ദേശീയപാതാ അതോറിറ്റിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അധികാരം നല്‍കി.

പൊലീസ് അടക്കമുള്ള വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്തു നിയമം നടപ്പാക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. അനധികൃത കയ്യേറ്റങ്ങള്‍ തടയാനും ഒഴിപ്പിക്കാനും പിഴയിടാനും അധികാരമുണ്ടാകും. നിലവില്‍ വാഹനം നീക്കിയിടാനേ നിലവില്‍ ദേശീയ പാത അതോറിറ്റിക്ക് അധികാരമുള്ളൂ. പുതിയ അധികാരങ്ങള്‍ പ്രകാരം തുടര്‍നടപടികള്‍ക്കു ദേശീയപാതാ അതോറിറ്റി വിചാരണമുറികളും സജ്ജീകരിക്കും.

ദേശീയപാതാ നിയന്ത്രണ നിയമത്തിലെ (2002) 24, 26, 27, 30,33, 36,37, 43 എന്നി വകുപ്പുകള്‍ പ്രകാരമാണ് അതോറിറ്റിക്കു പുതിയ അധികാരങ്ങള്‍ നല്‍കുന്നത്.ഇതനുസരിച്ച് അനധികൃത കെട്ടിടങ്ങളും മറ്റു നിര്‍മാണങ്ങളും പൊളിച്ചുമാറ്റാം. ഉത്തരവാദികളില്‍നിന്നു ചെലവും ഈടാക്കാനും ദേശീയ പാത അതോറിറ്റിക്ക് അധികാരം നല്‍കുന്നു.

ഹൈവേകളിലേക്കുള്ള പ്രവേശന മാര്‍ഗങ്ങള്‍ തടയാനും നിയന്ത്രിക്കാനും ഗതാഗതം തിരിച്ചുവിടാനും അധികാരമുണ്ട്.ഹൈവേയില്‍ താല്‍ക്കാലിക ഗതാഗതനിരോധനം ഏര്‍പ്പെടുത്താം.ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍, ദേശീയപാത അടിസ്ഥാനസൗകര്യ വികസന കോര്‍പറേഷന്‍ ഡിജിഎം, സംസ്ഥാന പിഡബ്ല്യുഡി ദേശീയപാതാ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ക്കാകും തങ്ങളുടെ പരിധിയില്‍ ഈ അധികാരങ്ങളുണ്ടാവുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍