ധനകാര്യം

ആറ് ലക്ഷം പേരുടെ ശമ്പളവും പെൻഷനും മുടങ്ങി; പ്രശ്നം പരിഹരിക്കാൻ മൂന്ന് ദിവസമെടുക്കും 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്തെ ആറ് ലക്ഷത്തോളം പേർക്ക് ശമ്പളവും പെൻഷനും മുടങ്ങി. റിസർവ് ബാങ്ക് സെർവറിലെ തകരാറിനെത്തുടർന്നാണ് സർക്കാർ ഉദ്യോ​ഗസ്ഥർക്ക് ശമ്പളം മുടങ്ങിയത്. ബാങ്ക് അക്കൗണ്ട് വഴി ശമ്പളവും പെൻഷനും വാങ്ങുന്നവർക്കാണു പണം ലഭിക്കാത്തത്. 

പത്തര ലക്ഷത്തോളം പേരിൽ 2.4 ലക്ഷത്തോളം ഉദ്യോഗസ്ഥർക്കും 3.6 ലക്ഷത്തോളം പെൻഷൻകാർക്കും പണം ലഭിച്ചിട്ടില്ല. എന്നാൽ ട്രഷറി അക്കൗണ്ട് വഴി ഭൂരിഭാഗം പേർക്കും ശമ്പളം ലഭിച്ചു. ട്രഷറി, പൊതുഭരണ, ധന വകുപ്പുകളിലെ ജീവനക്കാർക്കാണ് ട്രഷറി അക്കൗണ്ട് വഴി ശമ്പളം ലഭിക്കുന്നത്. അഞ്ച്  സംസ്ഥാനങ്ങളിൽ ശമ്പളവും പെൻഷൻ വിതരണവും മുടങ്ങിയതായാണു വിവരമെന്നും തകരാർ ഉടൻ പരിഹരിക്കുമെന്നു റിസർവ് ബാങ്ക് അറിയിച്ചതായും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. 

‌ഇന്നലെ വൈകിട്ട് അരമണിക്കൂർ സെർവർ പ്രവർത്തനക്ഷമമായപ്പോൾ 20,013 പേർക്ക് പണം കൈമാറി. എസ്ബിഐ വഴി ശമ്പളവും പെൻഷനും വാങ്ങുന്നവർക്കാണ് ഈ സമയം പണം ലഭിച്ചത്. റിസർവ് ബാങ്കിന്റെ ഇ–കുബേർ ഓൺ‌ലൈൻ സംവിധാനത്തിലാണു തകരാറെന്നും പൂർണമായി ശരിയാക്കാൻ 3 ദിവസമെടുക്കുമെന്നുമാണ് സൂചന. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത