ധനകാര്യം

വീണ്ടും പാചകവാതക വില കൂട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒരു ഇടവേളയ്ക്ക് ശേഷം പാചകവാതക വില വീണ്ടും കൂടുന്നു. സബ്‌സിഡിരഹിത പാചകവാതകത്തിന്റെ വിലയില്‍ 16 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 14.2 കിലോഗ്രാം തൂക്കമുളള പാചകവാതകത്തിന് ഡല്‍ഹിയില്‍ 590 രൂപ നല്‍കണം. പുതുക്കിയ വില ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.

കഴിഞ്ഞ രണ്ടുമാസത്തിനിടെ സബ്‌സിഡിരഹിത പാചകവാതകത്തിന്റെ വിലയില്‍ 163 രൂപയുടെ കുറവാണ് വരുത്തിയത്. ഇതിന് പിന്നാലെയാണ് വില ഉയര്‍ന്നത്. ആഗോളതലത്തില്‍  വില ഉയര്‍ന്നതാണ് പാചകവാതകത്തില്‍ പ്രതിഫലിച്ചത്.

നിലവില്‍ പ്രതിവര്‍ഷം ഒരു കുടുംബത്തിന് 12 സബ്‌സിഡി സിലിണ്ടറുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ കൂടുതല്‍ വേണ്ടിവന്നാല്‍ വിപണിവിലയ്ക്ക് പാചകവാതകം വാങ്ങാനുളള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ