ധനകാര്യം

പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി ; പുതിയ വില ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. തുടര്‍ച്ചയായ നാലാംദിവസമാണ് വില ഉയരുന്നത്. പെട്രോള്‍ ലിറ്ററിന് ഇന്ന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് ഉയര്‍ന്നത്. 

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 75 രൂപ 13 പൈസയായി വര്‍ധിച്ചു. ഡീസല്‍ വില 70 രൂപയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 76 രൂപ 47 പൈസയാണ്. ഡീസല്‍ വില 71 രൂപ 35 പൈസയും. 

കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 75 രൂപ 46 പൈസ, 70 രൂപ 33 പൈസ എന്നിങ്ങനെയാണ്.  സൗദിയിലെ എണ്ണ പ്രതിസന്ധിയെത്തുടര്‍ന്ന് ഇന്ധന വില കുത്തനെ ഉയരും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആഭ്യന്തര വിപണിയിലെ നേരിയ തോതിലുള്ള വില വര്‍ധന.

സൗദിയിലെ അരാംകോ എണ്ണശുദ്ധീകരണ ശാലയിൽ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് എണ്ണ ഉത്പാദനത്തില്‍ വന്‍ കുറവു വരുത്തിയിരുന്നു. ഇതിനു പിന്നാലെ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയര്‍ന്നെങ്കിലും പിന്നീട് കുറഞ്ഞു. രാജ്യാന്തര എണ്ണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ എണ്ണവില ആറു രൂപ വരം വർദിച്ചേക്കാമെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു