ധനകാര്യം

സവാള വിലയില്‍ കുതിപ്പ്; വില്‍പ്പന നാലു വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി/കൊച്ചി: രാജ്യത്ത് സവാള വിലയില്‍ വന്‍ കുതിച്ചുകയറ്റം. നാലു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ സവാള വില്‍ക്കുന്നത്. കിലോയ്ക്ക് ഇരുപതു രൂപയില്‍നിന്ന് അന്‍പതു രൂപയ്ക്കു മുകളിലേക്കാണ് മൊത്ത വില ഉയര്‍ന്നത്. 

കേരളത്തില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇരുപതു രൂപയ്ക്കു താഴെയായിരുന്നു സവാള വില. എറണാകുളം മാര്‍ക്കറ്റില്‍ കിലോയ്ക്ക് 19 രൂപയ്ക്കു വിറ്റിരുന്ന സവാള ഇന്നലെ വില്‍പ്പന നടന്നത് 59 രൂപയ്ക്കാണ്. ഒരു ദിവസം തന്നെ പല തവണ വില വര്‍ധനയുണ്ടായെന്നാണ് വ്യാപാരികള്‍ പറയുന്നത്. 

ഡല്‍ഹിയില്‍ കിലോക്ക് 20-25 നിരക്കില്‍ വിറ്റിരുന്ന സവാള വ്യാഴാഴ്ച അന്‍പതു രൂപ വരെ ഉയര്‍ന്നു. ഇരുപത്തിയഞ്ചു ശതമാനം വരെ വര്‍ധന. ചില്ലറ വിപണിയില്‍ വില അന്‍പതിനും എഴുപത്തിയഞ്ചിനും ഇടയിലെത്തി. 

സപ്ലൈയിലെ കുറവാണ് സവാള വിലയെ ബാധിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു.  ഡല്‍ഹി ആസാദ്പൂര്‍ മണ്ഡിയില്‍ 1026 ടണ്‍ സവാളയാണ് കഴിഞ്ഞ ദിവസം എത്തിയത്. ആവശ്യം മൂവായിരം ടണ്ണിന് അടുത്തും. ലഭ്യതയിലെ ഈ കുറവാണ് സവാള വില കുതിച്ചുയരാന്‍ ഇടയാക്കിയതെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

സ്‌കൂളിനു സമീപം മദ്യശാല, അഞ്ചു വയസ്സുകാരന്‍ കോടതിയില്‍; അടച്ചുപൂട്ടാന്‍ ഉത്തരവ്

മാതൃഭൂമി ന്യൂസ് കാമറാമാൻ കാട്ടാന ആക്രമണത്തില്‍ മരിച്ചു

ഡോര്‍ട്ട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ ഇന്ന് അറിയാം

അംപയറുമായി തര്‍ക്കിച്ചു; സഞ്ജുവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ