ധനകാര്യം

ഈ ഫോണുകളിൽ ഇനി വാട്സാപ്പ് ലഭിക്കില്ല; ഉടൻ അപ്​ഗ്രേഡ് ചെയ്യാൻ നിർദേശം

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമായ വാട്‌സ്ആപ്പ് അടുത്ത വര്‍ഷത്തോടെ ചില ഐഫോണുകളില്‍ തങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തും. iOS 8 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്ന് ഇനിയും അപ്ഗ്രേഡു ചെയ്യാത്ത ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അടുത്ത വർഷം ഫെബ്രുവരി ഒന്നുമുതൽ വാട്സ്ആപ്പ് ഉപയോ​ഗിക്കാനാകില്ല. ഇത് ഒഴിവാക്കാനായി iOS 9 അല്ലെങ്കില്‍ അതിനുശേഷമുള്ള പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേയ്ക്ക് ഫോൺ അപ്‌ഗ്രേഡ് ചെയ്യേണ്ടി വരും.

അണ്‍ലോക്ക് ചെയ്ത ഉപകരണങ്ങളുടെ ഉപയോഗത്തില്‍ നിയന്ത്രണങ്ങളില്ലെങ്കിലും ഫോണില്‍ ലഭ്യമായ iOS- ന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കാനാണ് വാട്ട്‌സ്ആപ്പും അറിയിക്കുന്നത്. ഐഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പരിഷ്‌ക്കരിച്ച പതിപ്പുകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കും വാട്ട്‌സ്ആപ്പ് സേവനം നല്‍കാന്‍ കഴിയില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് 2.3.7 പതിപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണുകളിലും തങ്ങളുടെ സപ്പോര്‍ട്ട് വാട്ട്സ്ആപ്പ് അവസാനിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര