ധനകാര്യം

അന്‍പതു വര്‍ഷത്തിനിടെ ആദ്യമായി ചൈനയുടെ വളര്‍ച്ചയില്‍ ഇടിവ്; ലോകത്തിന് സൂചനയെന്ന് വിദഗ്ധര്‍

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: കോവിഡ് ലോക സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയ തളര്‍ച്ചയുടെ സൂചകമായി ചൈനയില്‍നിന്നുള്ള കണക്കുകള്‍. അര നൂറ്റാണ്ടിനിടെ ആദ്യമായി ചൈനയുടെ ജിഡിപി വളര്‍ച്ചയില്‍ ഇടിവ്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6.8 ശതമാനത്തിന്റെ ഇടിവാണ് ഈ സാമ്പത്തക വര്‍ഷത്തെ ആദ്യ പാദത്തില്‍ ഉണ്ടായത്. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ തിരിച്ചടിയാണ് ചൈനീസ് സാമ്പത്തിക രംഗത്ത് ഉണ്ടായിരിക്കുന്നത് എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ചൈന ഔദ്യോഗികമായി ജിഡിപി രേഖപ്പെടുത്തല്‍ തുടങ്ങിയത് 1992ല്‍ ആണ്. എന്നാല്‍ നാല്‍പ്പതു വര്‍ഷത്തിനിടെയെങ്കിലും ചൈനീസ് സമ്പദ് വ്യവസ്ഥയില്‍ തിരിച്ചടിയുണ്ടായിട്ടില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കോവിഡ് പിടിമുറുക്കിയ ശേഷം ചൈനയുടെ വ്യവസായിക ഉത്പാദനത്തില്‍ പതിനൊന്നു ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. മാനുഫാക്ചറിങ് രംഗം 10.2 ശതമാനം താഴ്ന്നു. റീട്ടെയ്ല്‍ വില്‍പ്പനയി ല്‍ 15 ശതമാനത്തിലേറെ ഇടിവാണ് ഉണ്ടായത.്

ഈ വര്‍ഷം ആദ്യ മൂന്നു മാസങ്ങളില്‍ കയറ്റുമതി 6.4 ശതമാനം ഇടിഞ്ഞതായി ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ