ധനകാര്യം

വാട്സാപ്പിൽ പുതിയ മാറ്റം; ​ഗ്രൂപ്പ് വീഡിയോ കോളിൽ ഇനി എട്ട് പേർ 

സമകാലിക മലയാളം ഡെസ്ക്

വാട്‌സാപ്പിലെ ഗ്രൂപ്പ് വീഡിയോ കോളിൽ അംഗങ്ങളുടെ പരിധി വര്‍ധിപ്പിച്ചു. നാലില്‍ നിന്ന് എട്ട് പേരിലേക്കാണ് ഗ്രൂപ്പ് വീഡിയോ അംഗ പരിധി ഉയർത്തിയത്. ​ഗ്രൂപ്പ് വീഡിയോ കോളിലെ അം​ഗങ്ങളുടെ പരിധി ഉയർത്തുമെന്ന് ഫെയ്‌സ്ബുക്ക് ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു. പുതിയ അപ്‌ഡേറ്റ് ഇന്ത്യയിലും ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. അധികം വൈകാതെ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും പുതിയ മാറ്റം ലഭ്യമാകും. 

ഐഓഎസിലെ ഏറ്റവും പുതിയ 2.20.50 വാട്‌സാപ്പ് അപ്‌ഡേറ്റിലാണ് ഗ്രൂപ്പ് കോള്‍ ലിമിറ്റ് വര്‍ധിപ്പിച്ചത്. ഇന്ത്യയില്‍ നിലവില്‍ ഐഓഎസ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ മാറ്റം ലഭ്യമാവുക. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് താമസിയാതെ തന്നെ പുതിയ അപ്‌ഡേറ്റ് ലഭിക്കുന്നതായിരിക്കും. 

പുതിയ മാറ്റം അടുത്തയാഴ്ച തന്നെ നിലവില്‍ വരുമെന്നാണ് ഫെയ്‌സ്ബുക്ക് പറഞ്ഞത്. അതായത് ഈ ആഴ്ച തന്നെ പുതിയ സൗകര്യം എല്ലാ ഉപയോക്താക്കളിലേക്കും എത്തും. ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ വാട്‌സാപ്പ് ആപ്ലിക്കേഷന്‍ എല്ലാവരും അപ്‌ഡേറ്റ് ചെയ്യണം. എങ്കില്‍ മാത്രമേ എട്ട് പേരെ ഉള്‍പ്പെടുത്തിയുള്ള വീഡിയോ കോള്‍ ചെയ്യാനും അതില്‍ പങ്കെടുക്കാനും സാധിക്കൂ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി