ധനകാര്യം

ഇനിയില്ല തോഷിബ ലാപ്‌ടോപ്; ബിസിനസ് അവസാനിപ്പിക്കുകയാണെന്ന് കമ്പനി

സമകാലിക മലയാളം ഡെസ്ക്

ടോക്കിയോ:  ജപ്പാനിലെ പ്രമുഖ ടെക് കമ്പനിയായ തോഷിബ ലാപ്ടോപ്പ് ബിസിനസ് അവസാനിപ്പിക്കുന്നു. ലാപ്‌ടോപ് നിര്‍മാണ കമ്പനിയായ ഡൈനാബുക്കിലെ ശേഷിക്കുന്ന ഓഹരികളും വിറ്റതായും ഇതോടെ തോഷിബ ലാപ്‌ടോപ് ബിസിനസ് അവസാനിപ്പിക്കുകയാണെന്നും കമ്പനി അറിയിച്ചു.

ഡൈനാബുക്കിലെ 80.1 ഓഹരികള്‍ 2018ല്‍ തന്നെ തോഷിബ ഷാര്‍പ്പിനു കൈമാറിയിരുന്നു. ശേഷിക്കുന്ന 19.9 ശതമാനം ഓഹരികള്‍ വിറ്റതായും ഇതോടെ ഡൈനാബുക്ക് ഷാര്‍പ്പിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായി മാറിയെന്നും തോഷിബ അറിയിച്ചു.

1985ലാണ് തോഷിബ ലാപ്‌ടോപ് ബിസിനസ് തുടങ്ങിയത്. ഐബിഎമ്മിന്റെ തിങ്ക്പാഡിനെ വെല്ലാന്‍ സാറ്റലൈറ്റ് റേഞ്ച് ലാപ്‌ടോപ്പുമായി ആയിരുന്നു തോഷിബയുടെ തുടക്കം. 2015വരെ ഔട്ട്‌സോഴ്‌സ് ചെയ്തായിരുന്നു ലാപ്‌ടോപ് നിര്‍മാണം. ശേഷം ചൈനയിലെ ഫാക്ടറിയില്‍ സ്വന്തമായി നിര്‍മാണം തുടങ്ങി. 90കളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ലാപ്‌ടോപ് ബിസിനസില്‍ മുന്‍നിര കമ്പനിയായിരുന്നു തോഷിബ. ലെനൊവ, എച്ച്പി, ഡെല്‍ എന്നിവയുടെ വരവോടെ തോഷിബ പിന്തള്ളപ്പെടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍