ധനകാര്യം

ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ധനവില കൂട്ടി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നീണ്ട ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 29 പൈസയാണ് കൂട്ടിയത്. ഡീസല്‍ വിലയില്‍ 16 പൈസയുടെ വര്‍ധനയാണ് ഉണ്ടായത്. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില ഉയര്‍ന്നതാണ് ഇന്ധനവിലയില്‍ പ്രതിഫലിച്ചത്. 

ഇന്ധനവില വര്‍ധിച്ചതോടെ തിരുവനന്തപുരത്ത് പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് യഥാക്രമം 82.44 രൂപ, 79.13 എന്നിങ്ങനെ വര്‍ധിച്ചു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 80.66 ആയി ഉയര്‍ന്നു. കോഴിക്കോട് 80.99 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വിലയിലും ഈ രണ്ടു നഗരങ്ങളില്‍ വ്യത്യാസമുണ്ട്. 77.38,77.74 എന്നിങ്ങനെയാണ് ഈ രണ്ടു നഗരങ്ങളിലെ ഡീസല്‍ വില.

ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില ഉയര്‍ന്നതാണ് ഇന്ധനവിലയില്‍ പ്രതിഫലിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 45 ഡോളറായി ഉയര്‍ന്നു. രാജ്യതലസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം 80.43, 80.57 എന്നിങ്ങനെയാണ് വില.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍