ധനകാര്യം

പെട്രോള്‍ വില വീണ്ടും കൂട്ടി, 84ലേക്ക്; രണ്ടാഴ്ചക്കിടെ രണ്ടു രൂപയോളം ഉയര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍ വില കൂട്ടി. പെട്രോള്‍ ലിറ്ററിന് പത്ത് പൈസയാണ് എണ്ണവിതരണ കമ്പനികള്‍ വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 83.76 രൂപയായി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പെട്രോള്‍ വിലയില്‍ രണ്ടു രൂപയോളമാണ് ഉയര്‍ന്നത്. ഡീസല്‍ വിലയില്‍ മാറ്റമില്ല.

കൊച്ചിയില്‍ പെട്രോള്‍ വില 81.95 രൂപയായി. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാന്‍ 82 രൂപ 29 പൈസ നല്‍കണം. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില താഴോട്ടാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വ്യാപാരം ബാരലിന് 45 ഡോളര്‍ എന്ന നിലയിലാണ് പുരോഗമിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ