ധനകാര്യം

ചാഞ്ചാടി സ്വര്‍ണ വില; പവന് 160 രൂപ കുറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തുടര്‍ച്ചയായ നാലു ദിവസം വര്‍ധന രേഖപ്പെടുത്തിയ സ്വര്‍ണ വില കുറഞ്ഞു. ഇന്ന് പവന് 160 രൂപയുടെ കുറവാണ് ഉണ്ടായത്. പവന്‍ വില 36,720 രൂപ. ഗ്രാം വില 20 രൂപ ഇടിഞ്ഞ് 4590 ആയി.

ഡിസംബര്‍ മാസത്തെ ആദ്യ നാലുദിവസവും സ്വര്‍ണവില വര്‍ധനയാണ് രേഖപ്പെടുത്തിയത്. കോവിഡ് വാക്‌സിന്‍ സംബന്ധിച്ച ആശ്വാസകരമായ വാര്‍ത്തകളാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. 

കഴിഞ്ഞ 21 ദിവസത്തിനിടെ 3000 രൂപയോളം താഴ്ന്നിട്ടാണ് സ്വര്‍ണവില കഴിഞ്ഞ നാലുദിവസമായി ഉയരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍