ധനകാര്യം

സ്വര്‍ണവിലയില്‍ ഒറ്റയടിക്ക് 240 രൂപയുടെ ഇടിവ്; താത്കാലികമെന്ന് വിദഗ്ധര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റെക്കോര്‍ഡ് നിലവാരത്തില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വ്യാപാരം തുടര്‍ന്ന സ്വര്‍ണവില ഇന്ന് താഴ്ന്നു. പവന് 240 രൂപ താഴ്ന്ന് സ്വര്‍ണവില 30,160 രൂപയായി. കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വകാല റെക്കോര്‍ഡായ 30,400 രൂപ എന്ന നിലവാരം നിലനിര്‍ത്തിയാണ് സ്വര്‍ണത്തിന്റെ വ്യാപാരം നടന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 30 രൂപ ഇടിഞ്ഞ് 3,770 രൂപയായി. ആഗോളതലത്തില്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിച്ച പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില താഴാതെ നില്‍ക്കുകയായിരുന്നു. 

എങ്കിലും സ്വര്‍ണത്തിന്റെ വിലയിടിവ് താത്കാലികമാണെന്ന് വിദഗ്ധര്‍ പറയുന്നു. വരുംദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി