ധനകാര്യം

ഇനിയും ഫാസ്ടാഗ് വാങ്ങിയില്ലേ ?; സൗജന്യം ഉടന്‍ അവസാനിക്കും ; ലഭിക്കുന്ന കേന്ദ്രങ്ങള്‍ ഇവയെല്ലാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഡിജിറ്റല്‍ ഇടപാടുകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയ പാതയിലെ ടോളുകള്‍ കേന്ദ്രീകരിച്ച് ആരംഭിച്ച ഫാസ് ടാഗ് സംവിധാനത്തിനുള്ള ഇളവ് ഏതാനും ദിവസം കൂടി മാത്രം. വാഹനങ്ങളിലെ ചില്ലുകളില്‍ പതിക്കുന്ന ഫാസ്ടാഗ് ഫെബ്രുവരി 29 വരെ മാത്രമേ സൗജന്യമായി ലഭിക്കുകയുള്ളൂ. ഫെബ്രുവരി 15 മുല്‍ 29 വരെയാണ് സൗജന്യം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.

ദേശീയപാതയിലെ ടോള്‍ പ്ലാസ, ആര്‍ടി ഓഫീസുകള്‍, പൊതുസേവന കേന്ദ്രങ്ങള്‍, ഗതാഗത ഹബ്, പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളില്‍ ആര്‍ സി ബുക്കുമായി ചെന്നാല്‍ ഫാസ്ടാഗ് ലഭിക്കും. www.ihmcl.com എന്ന സൈറ്റ് സന്ദര്‍ശിച്ചോ, 1033 എന്ന നമ്പറില്‍ ബന്ധപ്പെട്ടോ MyFASTag App ഡൗണ്‍ലോഡ് ചെയ്‌തോ ഫാസ്ടാഗ് ലഭിക്കുന്ന കേന്ദ്രങ്ങള്‍ മനസ്സിലാക്കാം.

ഫാസ്ടാഗ് സൗജന്യമാക്കിയെങ്കിലും സെക്യൂരിറ്റി ഡെപ്പോസിറ്റ്, മിനിമം ബാലന്‍സ് എന്നിവയില്‍ മാറ്റം വരുത്തിയിട്ടില്ല. രാജ്യത്തുടനീളം 527 ദേശീയപാതകളിലാണ് ഫാസ്ടാഗ് സംവിധാനം നടപ്പാക്കിയിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ