ധനകാര്യം

എസ്ബിഐ എടിഎമ്മുകളില്‍ ഇനി 2000ത്തിന്റെ നോട്ടുകള്‍ ഇല്ല;500, 200,100 നോട്ടുകള്‍ മാത്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് രണ്ടായിരത്തിന്റെ നോട്ടുകള്‍ പിന്‍വലിച്ചു. ഇനിമുതല്‍ ഉപഭോക്താക്കള്‍ക്ക്‌ 500,200, 100ന്റെ രൂപകള്‍ മാത്രമെ ലഭിക്കുകയുള്ളു. എന്നാല്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍ സിഡിഎമ്മില്‍ നിക്ഷേപിക്കുന്നതിന് തടസമില്ലെന്ന് എസ്ബിഐ അറിയിച്ചു

ഒട്ടുമിക്ക ബാങ്കുകളും എടിഎമ്മുകളില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ എടുത്തുമാറ്റുന്നതി്‌ന് വേണ്ടിയുളള നടപടികള്‍ സ്വീകരിച്ചുവരികയാണ്. കഴിഞ്ഞ ഒരുമാസമായി ബാങ്കുകള്‍ ഈ നടപടിയുമായി മുന്നോട്ടുപോകുന്നുണ്ട്.പല ബാങ്കുകളും ഇത് പ്രാവര്‍ത്തികമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കാനാണ് ബാങ്കുകള്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്. 2000 രൂപ നോട്ട് ആവശ്യമുളളവര്‍ക്ക്് അതത് ശാഖകളില്‍ മാത്രമായി ലഭ്യമാക്കാനുളള നടപടികളാണ് ബാങ്കുകള്‍ തുടരുന്നത്.

രാജ്യത്തുളള 2,40,000 എടിഎം മെഷീനുകളില്‍ 2000 രൂപ നോട്ടുകള്‍ നിറയ്ക്കുന്നത് നിര്‍ത്തിവെയ്ക്കാനുളള ശ്രമങ്ങളാണ് തുടരുന്നത്. ഇതോടെ 2000 രൂപ നോട്ടുകളുടെ ലഭ്യത കുറയും. പകരം 500 രൂപ നോട്ടുകളുടെ ലഭ്യത വര്‍ധിപ്പിക്കാനാണ് ബാങ്കുകളുടെ ശ്രമം. ഇതിന്റെ ഭാഗമായി എടിഎമ്മുകള്‍ പരിഷ്‌കരിക്കുന്നതിനുളള നടപടികളും തുടരുകയാണ്. ഈ വര്‍ഷം അവസാനത്തോടെ എല്ലാ എടിഎമ്മുകളും ഈ നിലയില്‍ പരിഷ്‌കരിക്കാനാണ് ബാങ്കുകള്‍ പദ്ധതിയിട്ടിരിക്കുന്നത്.

ഇന്ത്യന്‍ ബാങ്ക് ഇതിനോടകം തന്നെ എടിഎമ്മുകളില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ച് കഴിഞ്ഞു. പകരം 200 രൂപയുടെ നോട്ടുകള്‍ നിറയ്ക്കാനാണ് ഇന്ത്യന്‍ ബാങ്ക് തീരുമാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത