ധനകാര്യം

പൊന്നിന് പൊള്ളുംവില; മുപ്പതിനായിരം കടന്ന് പവന്‍, സര്‍വകാല റെക്കോഡ്‌

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില പവന് 30,000 രൂപ കടന്നു. ഇന്ന് പവന് 520 രൂപ വര്‍ധിച്ച് 30,200 രൂപയായി. 65 രൂപ ഉയര്‍ന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 29,745 രൂപയായി. അമേരിക്ക ഇറാന്‍ യുദ്ധഭീഷണിയും, രൂപയുടെ മൂല്യം താഴ്ന്നതും ഉള്‍പ്പെടെയുളള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

മൂന്നാഴ്ച കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 2200 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം 13ന് 28,000 രൂപയായിരുന്നു സ്വര്‍ണവില. ഇതാണ് ഘട്ടം ഘട്ടമായി ഉയര്‍ന്ന് 30,200ല്‍ എത്തി നില്‍ക്കുന്നത്.കഴിഞ്ഞദിവസം മാത്രം രണ്ടു തവണയായി 440 രൂപയാണ് സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടായ വര്‍ധന.  അതായത് മൂന്നുനാലു ദിവസം കൊണ്ട് സ്വര്‍ണത്തിന്റെ വിലയില്‍ പവന് ആയിരം രൂപയിലധികമാണ് വര്‍ധിച്ചത്.

കഴിഞ്ഞവര്‍ഷത്തിന്റെ അവസാനദിനം സര്‍വ്വകാല റെക്കോര്‍ഡോടെയാണ് സ്വര്‍ണത്തിന്റെ വില്‍പ്പന നടന്നത്. 29,080 രൂപയായിരുന്നു അന്നത്തെ വില. ഇതാണ് ഇപ്പോള്‍ തുടര്‍ച്ചയായി തിരുത്തികുറിച്ച് മുന്നേറുന്നത്.

രൂപയുടെ മൂല്യം ഇടിഞ്ഞതും അമേരിക്ക ഇറാന്‍ യുദ്ധഭീഷണിയുമാണ് മുഖ്യമായി സ്വര്‍ണത്തിന്റെ വില ഉയരാന്‍ കാരണം. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്കുളള നിക്ഷേപം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?