ധനകാര്യം

സ്വര്‍ണവില കുതിക്കുന്നു; പവന് ഒറ്റയടിക്ക് വര്‍ധിച്ചത് 520 രൂപ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഇന്നലെ വിലയില്‍ ചെറിയ ഇടിവ് പ്രകടമാക്കിയ സ്വര്‍ണവില ഇന്ന് ശക്തമായി തിരിച്ചുകയറി്. പവന് 520 രൂപ ഉയര്‍ന്ന് സ്വര്‍ണവില 30,400 രൂപയായി. ഗ്രാമിന് 65 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. 3800 ആണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇറാന്‍- അമേരിക്ക യുദ്ധഭീഷണിയും രൂപയുടെ മൂല്യം ഇടിയുന്നതുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. വ്യോമാക്രമണം നടത്തി ഇറാന്‍ സൈനിക മേധാവിയെ അമേരിക്ക വധിച്ചതിന് തൊട്ടുപിന്നാലെ സ്വര്‍ണവില 520 രൂപയാണ് ഉയര്‍ന്നത്. തിങ്കളാഴ്ച എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് സ്വര്‍ണവില പവന് 30,000 രൂപ കടന്നാണ് മുന്നേറിയത്.

ഇന്നലെ നേരിയ ആശ്വാസം നല്‍കി സ്വര്‍ണവിലയില്‍ 320 രൂപയുടെ കുറവുണ്ടായി. ഇതാണ് വീണ്ടും ഉയര്‍ന്നിരിക്കുന്നത്. പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കുന്നതാണ് വില ഉയരാന്‍ കാരണം.

കഴിഞ്ഞവര്‍ഷത്തിന്റെ അവസാനദിനം സര്‍വ്വകാല റെക്കോര്‍ഡോടെയാണ് സ്വര്‍ണത്തിന്റെ വില്‍പ്പന നടന്നത്. 29,080 രൂപയായിരുന്നു അന്നത്തെ വില. ഇതാണ് ഇപ്പോള്‍ തുടര്‍ച്ചയായി തിരുത്തികുറിച്ച് മുന്നേറുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ