ധനകാര്യം

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയ്ല്‍ വീണ്ടും; ജനുവരി 19 മുതല്‍ 22 വരെ;  ആകര്‍ഷകമായ ഡിസ്‌കൗണ്ടുകള്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഈ വര്‍ഷത്തെ ആദ്യ ഗ്രേറ്റ് ഇന്ത്യന്‍ സെയ്ല്‍ ഈ മാസം 19 മുതല്‍ 22 വരെ നടത്തുമെന്ന് ആമസോണ്‍. ആകര്‍ഷകമായ വിലക്കുറവില്‍ ഇരുപതു കോടിയിലേറെ ഉത്പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്കു മുന്നിലെത്തുകയെന്ന് ആമസോണ്‍ അറിയിച്ചു.

ജനുവരി 19 മുതല്‍ 22 വരെയാണ് ഗ്രേറ്റ് ഇന്ത്യന്‍ സെയ്ല്‍. പ്രൈം അംഗങ്ങള്‍ക്ക് പന്ത്രണ്ടു മണിക്കൂര്‍ മുമ്പേ ഇതേ നിരക്കില്‍ ഷോപ്പിങ് നടത്താനാവും. ജനുവരി 18 ഉച്ചയ്ക്ക് പന്ത്രണ്ടു മുതലാവും പ്രൈം അംഗങ്ങള്‍ക്കു വേണ്ടിയുള്ള സെയ്ല്‍ തുടങ്ങുക.

സ്മാര്‍ട് ഫോണ്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍, ഫാഷന്‍, ബ്യൂട്ടി ഉത്പന്നങ്ങള്‍, കിച്ചണ്‍ അപ്ലയന്‍സസ്, ടിവി തുടങ്ങി വിവിധ സെഗ്മെന്റുകളിലായി 20 കോടിയിലേറെ ഉത്പന്നങ്ങള്‍ സെയ്‌ലില്‍ ഉണ്ടാവും. എസ്ബിഐയുടെ കാര്‍ഡ് ഉപയോഗിച്ചു ഷോപ്പിങ് നടത്തുന്നവര്‍ക്ക് പത്തു ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി